ഡേവിഡ് മൽപാസിനെ ലോകബാങ്ക് പ്രസിഡൻറായി ട്രംപ് നിർദേശിച്ചു
text_fieldsവാഷിങ്ടൺ: ലോകബാങ്ക് പ്രസിഡൻറായി ഡേവിഡ് മൽപാസിനെ യു.എസ് പ്രസിഡൻറ് ഡോണൾഡ ് ട്രംപ് നാമനിർദേശം ചെയ്തു. ലോകബാങ്കിെൻറ വിമർശകനായ മൽപാസിനെ തദ്സ്ഥാനത് തേക്ക് നാമനിർദേശം ചെയ്തത് ആഗോളതലത്തിൽ ആശങ്കയുയർത്തിയിട്ടുണ്ട്.
62കാരനായ മൽപാസിെൻറ നാമനിർദേശം ലോകബാങ്ക് ഡയറക്ടേഴ്സ് അംഗീകരിച്ചാൽ നിയമനമാകും. നിലവിൽ യു.എസ് ട്രഷറി ഡിപാർട്മെൻറ് ഉന്നത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ലോകബാങ്ക് പ്രസിഡൻറു സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ മൽപാസ് ആണെന്നാണ് ട്രംപിെൻറ അഭിപ്രായം. അമേരിക്കയാണ് ലോകബാങ്കിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നെതന്നും (പ്രതിവർഷം 100 കോടി ഡോളർ) ട്രംപ് ചൂണ്ടിക്കാട്ടി.
ലോകബാങ്കിെൻറ കടം കൊടുക്കൽ നയത്തിനും ബിസിനസ് നയത്തിനും എന്നും എതിരാണ് മൽപാസ്. കാലങ്ങളായി ലോകബാങ്ക് പ്രസിഡൻറിനെ നിയമിക്കാനുള്ള തീരുമാനം തങ്ങളുടെ അധികാരമായാണ് യു.എസ് തുടർന്നുപോരുന്നത്. നിരവധി രാജ്യങ്ങൾക്ക് അതിൽ എതിർപ്പുമുണ്ട്. കാലവധി തീരാൻ നാലുവർഷം ബാക്കിനിൽക്കെ, ജിം യോങ് കിം രാജിവെച്ചതോടെയാണ് ലോകബാങ്ക് തലപ്പത്തേക്ക് ആളെ തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.