91ലക്ഷം കോവിഡ് ബാധിതർ; മരണം അഞ്ചുലക്ഷത്തിലേക്ക്
text_fieldsന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,86,151 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 4,74,260 േപർ മരിച്ചു. 49,21,899 പേർ രോഗമുക്തി നേടി.
അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. അമേരിക്കയിൽ 23,88,153 പേർക്കും ബ്രസീലിൽ 11,11,348 പേർക്കുമാണ് രോഗം ബാധിച്ചത്. അമേരിക്കയിൽ 1,22,610 പേരും ബ്രസീലിൽ 51,407 പേരും കോവിഡ് ബാധിച്ച് മരിച്ചു.
രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് റഷ്യ. റഷ്യയിൽ 592280 പേർക്ക് രോഗം ബാധിക്കുകയും 8206 പേർ മരിക്കുകയും ചെയ്തു. റഷ്യക്ക് പിന്നാലെ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. രാജ്യത്ത് 4,40,450 പേർക്ക് രോഗം ബാധിക്കുകയും 14,015 പേർ മരിക്കുകയും ചെയ്തു.
അതേസമയം, ദക്ഷിണകൊറിയയിൽ കോവിഡിെൻറ രണ്ടാംവരവ് സ്ഥിരീകരിച്ചു. മേയിൽ കോവിഡിെൻറ രണ്ടാം വരവ് സ്ഥിരീകരിച്ചതായി കൊറിയൻ സെൻറർ ഫോർ ഡിസീസ് കൺട്രോൾ മേധാവി ജുങ് എൻ ക്യോങ് വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം 17 കോവിസ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇത് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായിരുന്നു. ഇതിനെ തുടർന്നാണ് രോഗവ്യാപനത്തിൻറെ രണ്ടാം വരവുണ്ടായെന്ന നിഗമനം.
ദക്ഷിണകൊറിയക്ക് പുറമെ ചൈനയിലും കോവിഡിെൻറ രണ്ടാംവരവുണ്ടായെന്നാണ് വിലയിരുത്തൽ. ചൈനയിൽ 24 മണിക്കൂറിനിടെ 22 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കോവിഡ് ബാധിതരിൽ 13ഉം ബെയ്ജിങ്ങിലാണ്. കോവിഡിെൻറ രണ്ടാംവരവുണ്ടായതിനെ തുടർന്ന് ബെയ്ജിങ് നഗരം പൂർണമായും അടച്ചിട്ടിരുന്നു. രാജ്യ തലസ്ഥാനത്ത് ഇതുവരെ 200 കേസുകളാണ് റിേപ്പാർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.