വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റണിന് പുതിയ നേതൃത്വം
text_fieldsസ്റ്റാഫോർഡ്: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശ്രീമതി പൊന്നു പിള്ള( ചെയർപേഴ്സൺ), മാത്യു വൈരവൺ,സുരേഷ്‌പിള്ള (വൈസ് ചെയർമാൻ),ജെയിംസ് കൂടൽ (പ്രസിഡന്റ്), നൈനാൻ വീട്ടിനാൽ ,ജെയിംസ് ജോസഫ് (വൈസ് പ്രസിഡന്റ്മാർ),ആൻഡ്രൂ ജേക്കബ് (സെക്രട്ടറി ),ജിൻസ് മാത്യു ,മാമ്മൻ ജോർജ് (ജോയിന്റ് സെക്രട്ടറിമാർ ),സണ്ണി ജോസഫ് (ട്രഷറർ) ,തോമസ് സ്റ്റീഫൻ (ജോയിന്റ് ട്രഷറർ), അഡ്‌വൈസറി ബോർഡ് ചെയർമാൻ ജോയ് ചെഞ്ചേരിൽ ,അഡ്‌വൈസറി ബോർഡ് മെമ്പർ ഡോ .ജോർജ്ജ് കാക്കനാടൻ എന്നിവരാണ് പുതിയ ഭാരവാഹികൾ .
ജീവകാരുണ്യക്ഷേമ പ്രവര്‍ത്തനങ്ങൾക്ക് മുൻഗണന നൽകി ജന്മനാടിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായി പത്തനംതിട്ട കെ.കരുണാകരന്‍ മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ആംബുലന്‍സ്യൂണിറ്റ് നല്‍കും .നാടിന്റെ തനിമയും സംസ്ക്കാരവും നിലനിർത്തുന്നതിന് വേണ്ടി കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും . മലയാളത്തിന്റെ മഹത്വം പുതിയതലമുറയ്ക്ക് പകർന്നു നൽകുന്നതിന് ലോക മലയാള സമ്മേളനും സംഘടിപ്പിക്കും ,മെയ് ആദ്യവാരം വേൾഡ് മലയാളി ഗ്ലോബൽ കൌൺസിൽ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനോൽഘാടനവും കുടുംബ സംഗമവും നടത്തുമെന്നുപുതിയതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റെ ജെയിംസ് കൂടൽ പറഞ്ഞു.
ഗ്ലോബൽ ചെയർമാൻ ഡോ .പി .എ .ഇബ്രാഹിം ഹാജി, ഗ്ലോബൽ പ്രസിഡന്റെ മാത്യുജേക്കബ് , ഗ്ലോബൽ പ്രോജെക്ട് ചെയർമാൻ ആൻഡ്രൂ പാപ്പച്ചൻ എന്നിവർപുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരാവാഹികൾക്ക് ആശംസകൾ നേർന്നു.ലോകമലയാളി സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തുന്നത്തിനുവേണ്ടി 1995 ജൂലൈ മൂന്നിന് ന്യൂജെഴ്സിൽയിൽ തുടക്കം കുറിച്ച വേൾഡ് മലയാളി കൗൺസിലിന് 34 രാജ്യങ്ങളിലായി 48 പ്രൊവിൻസുകൾ ഉണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.