യോഗ ലോകത്തിന് ഇന്ത്യയുടെ സമ്മാനം –മോദി
text_fieldsബ്വേനസ് എയ്റിസ്: ലോകത്തിെൻറ സമാധാനത്തിനും ആരോഗ്യത്തിനും ഇന്ത്യയുടെ സമ്മാനമാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബേനസ് എയ്റിസ് ജി20 ഉച്ചകോടിയിൽ പെങ്കടുക്കാനെത്തിയ മോദി യോഗപരിപാടിയിൽ സംസാരിക്കുകയായിരുന്നു. യോഗ ഒരാളുെട മനസ്സിനും ശരീരത്തിനും ആരോഗ്യം നൽകുന്നു. മനസ്സിന് സമാധാനം പ്രദാനം ചെയ്യുന്നു. ശരീരത്തെ കരുത്തുള്ളതാക്കുന്നു.
മനസ്സിന് സമാധാനം കൈവന്നാൽ കുടുംബത്തിലും സമൂഹത്തിലും രാജ്യത്തിലും അതിെൻറ ക്രിയാത്മക പ്രതിഫലനം ഉണ്ടാകും. അർജൻറീനയെയും ഇന്ത്യയെയും കോർത്തിണക്കുന്ന പാലമാണ് യോഗ. ഇരുരാജ്യങ്ങളിലെ ജനങ്ങളെ തമ്മിലും അത് ബന്ധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യൻ സംഗീതം, നൃത്തം, കല എന്നിവയിൽ അർജൻറീനക്ക് താൽപര്യമുണ്ട്. അർജൻറീനയിലെ ഫുട്ബാൾ താരങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽ ലക്ഷക്കണക്കിന് ആരാധകരുണ്ട്. മറഡോണ ഞങ്ങളുടെ ജീവിതത്തിെൻറ ഭാഗമാണ്. ഒഡിഷയിൽ നടക്കുന്ന ലോകകപ്പ് ഹോക്കി മത്സരത്തിൽ ആദ്യ മത്സരത്തിൽ വിജയിച്ച അർജൻറീനൻ ടീം അംഗങ്ങളെയും മോദി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.