നായ്ക്കൾക്കറിയാം മനുഷ്യനെ
text_fieldsവാഷിങ്ടൺ: യജമാനനെ കണ്ടാലുടൻ ഒാടിവന്ന് വാലാട്ടുന്നത് നായ്ക്കളുടെ സാധാരണ സ്വഭാവമാണ്. എന്നാൽ, മനുഷ്യരുടെ മുഖഭാവങ്ങൾപോലും തിരിച്ചറിയാൻ നായകൾക്ക് കഴിവുണ്ടെന്ന കാര്യം കേട്ടിട്ടുണ്ടോ? അങ്ങനെയുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്.
ഒരു നായ് അതിെൻറ തല ഇടത്തോട്ടു ചരിച്ചാൽ ആരുടേയോ ദേഷ്യമോ ഭയമോ അത് പിടിച്ചെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഒരാളുടെ മുഖത്തെ അത്ഭുതം വായിച്ചെടുത്താൽ അത് തല വലത്തോട്ട് തിരിച്ചുവെച്ചിരിക്കുമെന്നും ഗവേഷകർ കണ്ടെത്തി. മാത്രമല്ല, ആരെങ്കിലും ചീത്ത ദിനത്തെ അഭിമുഖീകരിക്കുന്നത് കാണാനായാൽ നായ്ക്കളുടെ ഹൃദയമിടിപ്പ് ഉയരുമെന്നും ഗവേഷക സംഘത്തിലെ സെറെനെല്ലാ ഡി ഇൻജിയോ പറയുന്നു.
മനുഷ്യെൻറ വികാരങ്ങൾ അറിയുന്നതിന് നായ്ക്കൾ തലച്ചോറിെൻറ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നതായി ഇവർ കണ്ടെത്തി. തലച്ചോറിെൻറ വലതു വശം പോസ്റ്റീവ് ആയ വികാരങ്ങളെയും ഇടതുവശം നെഗറ്റീവ് ആയ വികാരങ്ങളെയും പിടിച്ചെടുക്കാൻ പര്യാപ്തമാണത്രെ. ‘ലോണിങ് ആൻഡ് ബിഹേവിയർ’ എന്ന ജേണലിലാണ് ഇത് അച്ചടിച്ചുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.