അമേരിക്കൻ തെരഞ്ഞെടുപ്പിെല ഇടപെടൽ; ഫേസ്ബുക്കിനെ പ്രതിരോധിച്ച് സുക്കർബെർഗ്
text_fieldsവാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ഇടെപട്ടുവെന്ന ട്രംപിെൻറ ആരോപണത്തെ പ്രതിരോധിച്ച് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബെർഗ്. അമേരിക്കൻ തെരഞ്ഞെടുപ്പിനെ പോസറ്റീവായാണ് ഫേസ്ബുക്ക് സ്വാധീനിച്ചത്. കൂടുതൽ വോട്ടർമാരുമായി ആശയവിനിമയത്തി സഹായിക്കുകയും കൂടുതൽ പേരെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ഫേസ്ബുക്ക് ഉപയോഗം വഴി നടന്നതെന്ന് സുക്കർെബർഗ് പറഞ്ഞു. ട്രംപും മറ്റു രാഷ്ട്രീയപാർട്ടികളും ഫേസ്ബുക്കിെല ആശയങ്ങളെ പ്രചാരണ സമയത്ത് ഭയപ്പെട്ടിരുെന്നന്നും സുക്കർബെർഗ് ഫേസ്ബുക് പോസ്റ്റിൽ വിശദീകരിച്ചു. ഫേസ്ബുക്കിൽ എല്ലാ ആശയങ്ങൾക്കും സ്ഥാനമുണ്ട്. 2016െല പ്രചാരണത്തിലാണ് ആദ്യമായി അമേരിക്കൻ സ്ഥാനാർഥികൾ ആശയ വിനിമയത്തിന് ഇൻറർെനറ്റ് ഉപയോഗിച്ചത്. ഇങ്ങനെ ആശയവിനിമയം നടത്താനുള്ള കഴിവ് നല്ലതാണെന്നും സുക്കർബെർഗ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ഫേസ്ബുക്കിലെ തെറ്റായ വിവരങ്ങൾ ഫലത്തെ മാറ്റിമറിച്ചു എന്നാരോപിക്കുന്നത് ഭ്രാന്തമായ ചിന്തയാണെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ പറഞ്ഞിരുന്നു. ഭ്രാന്തമായ ചിന്ത എന്ന വാക്ക് ഉപയോഗിച്ചതിന് ഇപ്പോൾ പശ്ചാത്തപിക്കുന്നു. എന്നാൽ ഫേസ്ബുക്ക് തെരഞ്ഞെടുപ്പിനെ പോസറ്റീവായാണ് സ്വാധീനിച്ചതെന്നും വ്യാജ പരസ്യങ്ങളേക്കാൾ കൂടുതൽ ന്യായമായ പരസ്യങ്ങൾ ഫേസ്ബുക്കിൽ ഉണ്ടായിരുന്നെന്നും സുക്കർബെർഗ് അറിയിച്ചു.
ഫേസ് ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ തനിക്ക് എതിരായിരുന്നുവെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. 2016 ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അമേരിക്കയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനായി ശ്രമിച്ചുെവന്ന് റഷ്യൻ ഏജൻറ് വെളിെപ്പടുത്തിയിതിനു പിറകെയാണ് ട്രംപിെൻറ ആരോപണം. ഫേസ്ബുക്കിൽ തെറ്റായ വിവരങ്ങൾ പരസ്യം നൽകി അതുവഴി യു.എസ് വോട്ടർമാെര സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുെവന്നാണ് റഷ്യൻ ഏജൻറ് വെളിപ്പെടുത്തിയിരുന്നത്. ഇതേ തുടർന്നാണ് ട്രംപ് ഫേസ്ബുക്കിനതിെര രംഗത്തു വന്നത്. ട്രംപിെൻറ ആരോപണങ്ങൾക്കാണ് സുക്കർെബർഗ് മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.