ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ തെരഞ്ഞെടുപ്പ് പ്രചാരക
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ട്ര ംപിനായി ജോലി ചെയ്ത ആൽവ ജോൺസണാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2016 ആഗസ്റ്റ് 24ന് േഫ്ലാറിഡയിൽ ന ടന്ന റാലിയിൽ ട്രംപ് അനുവാദമില്ലാതെ ചുംബിച്ചെന്നാണ് ആൽവ ആരോപിക്കുന്നത്.
റാലി തുടങ്ങുന്നതിന് മുമ്പ് ട്രംപ് തന്നെ ബലമായി കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു. നിരവധി പേരുടെ മുന്നിൽ വെച്ചാണ് തന്നെ അപമാനിച്ചതെന്നും ആൽവ പരാതിയിൽ പറയുന്നു.
േഫ്ലാറിഡ അറ്റോർണി ജനറൽ പാം ബോൻഡി, സ്റ്റേറ്റ് ഡയറക്ടർ കരേൻ ജിഗോർനോ, റീജണൽ ഡയറക്ടർ ഏൾ ടോണി, മിറ്റ്ച്ച് ടൈനർ, നിക് കോർവിനോ എന്നിവർ സംഭവത്തിന് ദൃക്സാക്ഷികളായിരുന്നുവെന്നും ആൽവ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
എന്നാൽ ആൽവ ജോൺസെൻറ ആരോപണങ്ങൾ തള്ളി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാേൻറഴ്സ് രംഗത്തെത്തി.
ആൽവയെ പുറത്താക്കിയ ശേഷമാണ് അവർ തികച്ചും അസംബന്ധമായ ആരോപണം ഉയർത്തിയിരിക്കുന്നത്. ഇത്തരമൊരു സംഭവം നടന്നിട്ടില്ല. വിശ്വാസ്യതയുള്ള ഒരു കൂട്ടം ഉന്നതരെ സാക്ഷിയാക്കി ഇങ്ങനൊരു സംഭവം നടന്നെന്നത് വൈരുദ്ധ്യമാണെന്നും സാൻഡേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
േഫ്ലാറിഡ അറ്റോർണി ജനറൽ പാം ബോൻഡിയും മറ്റൊരു വ്യക്തിയും അത്തരമൊരു സംഭവത്തിന് സാക്ഷികളല്ലെന്ന് അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണ ജോലികൾക്ക് തനിക്ക് കുറഞ്ഞ വേതനമാണ് നൽകിയിരുന്നതെന്നും ലിംഗ -വർഗ വ്യത്യാസത്തോടെയാണ് ട്രംപ് വേതനം നൽകിയിരുന്നതെന്നും ആൽവ ജോൺസൺ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.