‘നീതിയില്ലെങ്കിൽ സമാധാനത്തിനില്ല’; േഫ്ലായിഡിന് ആദരമർപ്പിച്ച് യു.എസ്. ജനത
text_fieldsവാഷിങ്ടൺ: ‘നീതിയില്ലെങ്കിൽ സമാധാനത്തിനില്ല, ഇത് കറുത്തവെൻറ ജീവിത വിഷയമാണ്’ വ്യാഴാഴ്ച അമേരിക്കയിലെങ്ങും മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിെലാന്നാണിത്. ന്യൂയോർക് നഗരത്തിലൂടെ പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ നടന്നുനീങ്ങുേമ്പാൾ പൊലീസിെൻറ വംശീയ അതിക്രമത്തിൽ ശ്വാസം നിലച്ചു പോയ ജോർജ് ഫ്ലോയിഡിനോട് അമേരിക്കൻ ജനത നിശ്ശബ്ദമായി ക്ഷമചോദിക്കുകയായിരുന്നു.
ജോർജിെൻറ കസ്റ്റഡി മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം പത്തു ദിവസം പിന്നിടുേമ്പാൾ അമേരിക്ക അക്ഷരാർഥത്തിൽ മൗനിയായി മാറിയിരിക്കുന്നു. പൊലീസ് ക്രൂരത അരങ്ങേറിയ മിനിയപൊളിസ് നഗരം, ന്യൂയോർക് സിറ്റി, തലസ്ഥാനമായ വാഷിങ്ടൺ ഡി.സി, ലോസ് ആഞ്ജലസ്, ഷികാഗോ തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രാത്രി വൈകിയും പ്രതിഷേധപ്രകടനങ്ങൾ തുടരുകയാണ്.
എന്നാൽ, അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫ്ലോയിഡിന് ആദരാഞ്ജലി അർപ്പിക്കാൻ കർഫ്യൂ ലംഘിച്ച് പതിനായിരങ്ങളാണ് രാജ്യത്തിെൻറ വിവിധ നഗരങ്ങളിൽ ഇന്നലെയും ഒരുമിച്ചുകൂടിയത്. അദ്ദേഹത്തിെൻറ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ, ട്രംപിെൻറ ഭാര്യയും പ്രഥമവനിതയുമായ മിലേനിയ ട്രംപ്, പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ റവറൻറ് അൽ ഷാർപ്ടൺ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
‘നിങ്ങളുടെ കാൽമുട്ടുകൾ ഞങ്ങളുടെ കഴുത്തിൽനിന്ന് എടുത്തുമാറ്റാൻ ജോർജിെൻറപേരിൽ നമുക്ക് ആവശ്യപ്പെടാമെന്ന് മിനിയപൊളിസ് നഗരത്തിലെ നോർത്ത് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ റവറൻറ് അൽ ഷാർപ്ടൺ പറഞ്ഞു. ജോർജിനും കുടുംബത്തിനും തെൻറ ഹൃദയംതൊട്ടുള്ള ആദരാഞ്ജലി ഒരിക്കൽകൂടി അറിയിക്കുകയാണെന്ന് പ്രഥമവനിതയായ മിലേനിയ ട്രംപ് പ്രതികരിച്ചു. മ
റ്റൊരു നഗരമായ ബ്രൂക്ലിനിൽ നടന്ന ചടങ്ങിൽ സഹോദരൻ ടെറൻസ് േഫ്ലായിഡും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. അതേസമയം, കൊള്ളിവെപ്പും മോഷണവും കുറഞ്ഞതോടെ പല നഗരങ്ങളിലും കർഫ്യൂ പൊലീസ് പിൻവലിച്ചിട്ടുണ്ട്. പൊലീസിെൻറ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്നതു സംബന്ധിച്ച് ചില നിർദേശങ്ങൾ നൽകുമെന്ന് ഡെമോക്രാറ്റ് പ്രതിനിധികൾ ചടങ്ങിൽ അറിയിച്ചു.
െഎക്യദാർഢ്യവുമായി ലോകരാജ്യങ്ങൾ
ആസ്ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ജോർജ് ഫ്ലോയിഡിെൻറ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച തെരുവിലിറങ്ങി. ജോർജിെൻറ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ദക്ഷിണ കൊറിയയിലെ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ദക്ഷിണ ആഫ്രിക്ക രാജ്യവ്യാപകമായി കറുത്ത വെള്ളി ആചരിച്ചു കൊണ്ടാണ് വംശീയതക്കെതിരെ ശബ്ദമുയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.