കോവിഡ് കാലത്ത് സമ്പന്നരേക്കാൾ ഇരട്ടി നഷ്ടമുണ്ടായത് സാധാരണക്കാർക്ക് -ലോക ബാങ്ക്
text_fieldsവാഷിങ്ടൺ: ലോകത്തെ അതിദരിദ്രരുടെ വരുമാനനഷ്ടം ധനികരെക്കാൾ ഇരട്ടിയാണെന്ന് ലോകബാങ്ക്. അസമത്വങ്ങളുടെ ആഴങ്ങളിലേക്ക് കൊറോണ വൈറസ് ലോകത്തെ എത്തിച്ചു. 1990കൾക്ക് ശേഷമുള്ള ഏറ്റവും വലിയ ദാരിദ്ര വർധനക്ക് ഇത് കാരണമായതായും ലോകബാങ്ക് റിപ്പോർട്ടുകൾ പറയുന്നു.
കാലാവസ്ഥാ വ്യതിയാനവും ലോകത്തെ പ്രധാന ഭക്ഷ്യ ഉൽപാദകരായ യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധവും വേഗത്തിലുള്ള വളർച്ചയെ തടസ്സപ്പെടുത്തി. ഗോതമ്പ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഭക്ഷ്യ വിതരണത്തേയും സാരമായി ബാധിച്ചെന്ന് ലോകബാങ്ക് പറയുന്നു.
2019ൽ 8.4 ശതമാനമായിരുന്ന ആഗോള ദാരിദ്ര നിരക്ക് 2020ൽ 9.3 ശതമാനമായി ഉയർന്നു. 70 ദശലക്ഷം ആളുകളാണ് 2020 അവസാനത്തോടെ അതിദാരിദ്രത്തിലേക്ക് നീങ്ങിയത്. ഇതോടെ ആഗോളതലത്തിൽ അതിദരിദ്രർ 700 ദശലക്ഷമായി. ആഗോള അസമത്വം പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.