അഫ്ഗാനിൽ രാത്രി കർഫ്യൂ; ജാഗ്രത പാലിക്കണമെന്ന് പൗരൻമാരോട് ഇന്ത്യ
text_fieldsകാബൂൾ: താലിബാെൻറ ആക്രമണം തടയുന്നതിെൻറ ഭാഗമായി അഫ്ഗാനിസ്താനിലെ 31 പ്രവിശ്യകളിൽ സർക്കാർ രാത്രി കർഫ്യൂ ഏർപ്പെടുത്തി. കാബൂൾ, പാഞ്ച്ശിർ,നങ്കാർഹർ എന്നിവയെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാത്രി 10 മുതൽ പുലർച്ചെ നാലു മണിവരെയാണ് കർഫ്യൂവെന്ന് ആഭ്യന്തര മന്ത്രാലയ ഉപ വക്താവ് അഹ്മദ് സിയ സിയ അറിയിച്ചു. അതിനിടെ, യു.എസ് സൈനിക പിൻമാറ്റം ആസന്നമായിരിക്കെ താലിബാൻ മുന്നേറ്റം തടയുന്നതിൽ സൈന്യം പരാജയപ്പെടുമെന്ന് അഫ്ഗാൻ എം.പിമാർ അതീവ ആശങ്ക പ്രകടിപ്പിച്ചു. സൈനിക പിൻമാറ്റത്തിനു പകരം സഹായം യു.എസ് ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
താലിബാെൻറ മുന്നേറ്റത്തിൽ ഇന്ത്യയും ആശങ്കയറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിൽ താമസിക്കുന്നവരും സന്ദർശനത്തിന് എത്തിയവരുമായ പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അഫ്ഗാനിസ്താനിൽ പുലിസ്റ്റർ പുരസ്കാര ജേതാവായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
റോഡിലൂടെ യാത്ര ചെയ്യുേമ്പാൾ താലിബാൻ ലക്ഷ്യം വെക്കുന്ന സൈനിക ദൗത്യസംഘം, സർക്കാർ ഉദ്യോഗസ്ഥരുടെ ഓഫിസുകൾ, ഇവരുടെ വാഹനങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ,ഷോപ്പിങ് കോംപ്ലക്സുകൾ,റസ്റ്റാറൻറുകൾ എന്നിവ ഒഴിവാക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.