സര്‍ക്കാര്‍ സേനയും വിമതരും ഏറ്റുമുട്ടുന്ന എത്യോപ്യയില്‍ കൂട്ടക്കുരുതി നടന്നതായി ആംനസ്റ്റി
text_fieldsഅഡിസ് അബെബ: വടക്കന്‍ എത്യോപ്യയിലെ ടിഗ്രെ പ്രവിശ്യയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ടിഗ്രെയ് പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും (ടി.പി.എല്‍.എഫ്) എത്യോപ്യന്‍ സര്‍ക്കാര്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയിലാണ് കൂട്ടക്കൊല അരങ്ങേറിയിരിക്കുന്നത്.
മായിക്രാഡ എന്ന് പ്രദേശത്ത് 10 ദിവസത്തെ ആക്രമണത്തില്‍ സാധാരണ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അഭയാര്‍ഥികളെ സുഡാനിലേക്ക് അയച്ചു.
അതേസമയം, ടി.പി.എല്‍.എഫ് ആണ് കൂട്ടക്കൊലക്കു പിന്നിലെന്ന് പ്രധാനമന്ത്രി അബിയ് അഹമ്മദ് ആരോപിച്ചു. മായിക്രാഡ പ്രദേശത്തെ പട്ടാളം മോചിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
എത്യോപ്യന്‍ സര്‍ക്കാര്‍ സേനയും വിമതരും തമ്മിലെ പോരാട്ടം നിയന്ത്രണാതീതമാണെന്നും യുദ്ധക്കുറ്റങ്ങള്‍ നടന്നിരിക്കാമെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.