നടപ്പാത പിളർന്ന് പൊടുന്നെനെ താഴേക്ക്; മലേഷ്യയിൽ 26 അടി താഴ്ചയിലേക്ക് വീണ ഇന്ത്യക്കാരിയെ കണ്ടെത്താനായില്ല -വിഡിയോ
text_fieldsക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ നടപ്പാത തകർന്ന് 26 അടി താഴ്ചയിലേക്ക് വീണ യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് ഓടയിലെ അവശിഷ്ടങ്ങൾ നീക്കുന്നത് ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തിയിട്ടും കണ്ടെത്താനായില്ല.
ശനിയാഴ്ച രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തനം തുടരുകയാണ്. ഉയർന്ന മർദ്ദത്തിലുള്ള വാട്ടർ ജെറ്റുകൾ ഉപയോഗിച്ച് രണ്ട് മാൻഹോളുകളിലെ അവശിഷ്ടങ്ങൾ നീക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ വിജയലക്ഷ്മി എന്ന 48കാരിയാണ് നടപ്പാതയിൽ നിന്ന് പൊടുന്നെനെ താഴേക്ക് പോയത്.
ആന്ധ്രാപ്രദേശിലെ കുപ്പത്ത് അനിമിഗനിപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മി ഭർത്താവിനും മകനുമൊപ്പം മലേഷ്യയിലായിരുന്നു. ജലാൻ മസ്ജിദിലെ മലയൻ മാൻഷനു സമീപം കുടുംബം നടന്നു പോകുമ്പോഴാണ് ദാരുണമായ സംഭവം. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.