ആന്ദ്രെ ബ്രെഹ്മെ ഓർമയായി
text_fieldsബർലിൻ: 1990ലെ ലോകകപ്പ് ഫുട്ബാളിൽ പശ്ചിമ ജർമനിയെ വിജയത്തിലെത്തിച്ച ഏക ഗോളിനുടമയായ ആന്ദ്രെ ബ്രെഹ്മെ അന്തരിച്ചു. ഹൃദയസ്തംഭനമാണ് 63കാരനായ ബ്രെഹ്മെയുടെ മരണകാരണമെന്ന് ജീവിത പങ്കാളിയായ സൂസന്നെ ഷീഫർ അറിയിച്ചു. അർജന്റീനക്കെതിരെ നേടിയ പെനാൽറ്റി ഗോളാണ് പശ്ചിമ ജർമനിയെ ലോകകിരീടമണിയിച്ചത്. അറ്റാക്കിങ് ലെഫ്റ്റ് ബാക്കായി പ്രതിരോധം തീർത്ത ഈ താരം ഇന്റർ മിലാൻ, ബയേൺ മ്യൂണിക്, കൈസർലോട്ടൻ, റയൽ സരഗോസ അടക്കമുള്ള പ്രമുഖ ക്ലബുകൾക്കുവേണ്ടി ബൂട്ടണിഞ്ഞു.
പശ്ചിമ ജർമനിക്കും പിന്നീട് ഏകീകൃത ജർമനിക്കും വേണ്ടി ആകെ 86 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. എട്ടു ഗോളുകൾ നേടി. ബുണ്ടസ് ലിഗയിൽ കൈസർലോട്ടന്റെ പരിശീലകനായും പ്രവർത്തിച്ചു. 1986ലെ ലോകകപ്പിലും 92ലെ യൂറോകപ്പിലും രണ്ടാം സ്ഥാനം നേടിയ ടീമിലും അംഗമായിരുന്നു. മക്കൾ: റിക്കോഡോ, അലേസിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.