അേമരിക്കൻ എതിർപ്പ് പരിഗണിക്കുന്നില്ല; റഷ്യ-ജർമനി വാതക പൈപ്പ് ലൈൻ പൂർത്തിയാക്കും –മെർകൽ
text_fieldsബർലിൻ: ബാൾട്ടിക് സമുദ്രത്തിന് അടിയിലൂടെ സ്ഥാപിക്കുന്ന റഷ്യ-ജർമനി വാതക പൈപ്പ് ലൈൻ (നോർഡ് സ്ട്രീം 2) പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ജർമൻ ചാൻസലർ അംഗല മെർകൽ. ദീർഘകാലമായി അമേരിക്ക എതിർക്കുന്നുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ജർമനി ഉദ്ദേശിക്കുന്നത്. വാതക പൈപ്പ് ലൈനും റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നാവൽനിക്ക് ചികിത്സ ലഭ്യമാക്കുന്നതും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.
പ്രകൃതിവാതകത്തിന് ജർമനി റഷ്യയെ ആശ്രയിക്കുന്നത് യൂറോപ്പിെൻറ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞാണ് അമേരിക്ക എതിർക്കുന്നത്. മെർകലിെൻറ മണ്ഡലത്തിലുള്ള മുക്റൻ തുറമുഖത്തിനെതിരെ ഉപരോധം നടപ്പാക്കുമെന്ന് മൂന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ ഭീഷണി മുഴക്കിയിരുന്നു.
അമേരിക്കയുടെ പ്രാദേശിക ഉപരോധങ്ങൾക്ക് ജർമനി എതിരാണെന്നും മെർകൽ പറഞ്ഞു. നാവൽനിക്ക് രോഗം ബാധിച്ചത് സംബന്ധിച്ച് റഷ്യ സുതാര്യ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക യൂറോപ്പിലേക്ക് ദ്രവീകൃത പ്രകൃതിവാതകം വിൽക്കാനും ഉദ്ദേശിച്ചിട്ടുണ്ട്. ഇതും റഷ്യയിൽനിന്നുള്ള പൈപ്പ്ലൈൻ പദ്ധതിയെ എതിർക്കാൻ കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.