മാലിദ്വീപിൽ ഇന്ത്യ സംഘടിപ്പിച്ച യോഗ പരിപാടി പ്രതിഷേധക്കാർ തടസ്സപ്പെടുത്തി
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മാലിദ്വീപിൽ ഇന്ത്യ സംഘടിപ്പിച്ച യോഗദിനപരിപാടി പ്രതിഷേധക്കാർ തടസ്സപ്പെടുത്തി. മാലിദ്വീപിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിൽ യോഗ നടന്നുകൊണ്ടിരിക്കെ രോഷാകുലരായ ജനക്കൂട്ടം സ്റ്റേഡിയത്തിലേക്ക് കടന്നുവരുകയും പരിപാടി അലങ്കോലപ്പെടുത്തുകയുമായിരുന്നു.
അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് യുവജനക്ഷേമ, കായിക, സാമൂഹിക ശാക്തീകരണ മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇന്ത്യൻ കൾച്ചറൽ സെന്‍റർ നടത്തിയ പരിപാടിയാണ് തടസപ്പെട്ടത്. യോഗദിനാചരണം നിർത്തിവെക്കണമെന്നും പരിപാടിയിൽ പങ്കെടുക്കുന്നവർ പെട്ടന്ന് സ്റ്റേഡിയം വിടണമെന്നും ആവശ്യപ്പെട്ട് ബാനറുകളും പ്ലകാർഡുകളുമുയർത്തിയായിരുന്നു പ്രതിഷേധം. മാലിദ്വീപ് സർക്കാരിലെ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് പ്രതിഷേധക്കാർ മൈതാനത്തേക്ക് എത്തിയത്.
അക്രമാസക്തരായ ജനക്കൂട്ടം പരിപാടിയിൽ പങ്കെടുക്കുന്നവരെ അക്രമിക്കുന്നതിനുമുൻപ് പൊലീസ് ഇടപെടുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. മാലിദ്വീപ് പ്രസിഡണ്ട് ഇബ്രാഹിം മുഹമ്മദ് സോലിഹ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.