തുർക്കിയിൽ വീണ്ടും ഭൂചലനം; മരണം 33,000 കടന്നു
text_fieldsഇസ്തംബൂൾ: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളില്ല. ഒരാഴ്ച മുമ്പ് തുർക്കിയെയും സിറിയയെും തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 33,000 കടന്നു. 1939നുശേഷം തുർക്കിയെ നാമാവശേഷമാക്കിയ ഭൂചലനമാണിത്.
തുർക്കിയിൽ 29,605 പേരും സിറിയയിൽ 3,576 പേരുമാണ് മരിച്ചത്. സിറിയയിൽ കൂടുതൽ പേർ മരിച്ചത് വിമത മേഖലയായ ഇദ്‌ലിബിലാണ്. മരണസംഖ്യ ഇനിയുമേറെ ഉയരുമെന്ന് വിമത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ വൈറ്റ് ഹെൽമറ്റ്‌സ് പ്രവർത്തകർആശങ്ക പ്രകടിപ്പിച്ചു. തുർക്കിയിൽ കൊല്ലപ്പെട്ട 1,100 അഭയാർഥികളുടെ മൃതദേഹങ്ങൾ സിറിയക്ക് കൈമാറി.
ജർമനി ദുരിതബാധിതർക്ക് മൂന്നുമാസത്തേക്ക് അടിയന്തര വിസ പ്രഖ്യാപിച്ചിട്ടുണ്ട്. വിസ വേഗത്തിൽ ലഭ്യമാക്കുമെന്ന് ജർമൻ വിദേശകാര്യമന്ത്രി അറിയിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജർമൻ, ഇസ്രായേൽ, ഓസ്ട്രിയൻ രക്ഷാസംഘങ്ങൾ തുർക്കിയിൽ നിന്ന് പിന്മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.