ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ആദ്യ ട്രാൻസ്ജെൻഡർ വനിതയും
text_fieldsധാക്ക: ബംഗ്ലാദേശിൻ്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തുന്ന ആദ്യ ട്രാൻസ് വനിതയായി അനോവര ഇസ്‌ലാം റാണി. ബംഗ്ലാദേശിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ട്രാൻസ് വ്യക്തി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വടക്കൻ മേഖലയിലെ രംഗ്പൂർ-3 നിയോജക മണ്ഡലത്തിൽ നിന്നായിരിക്കും റാണി മത്സരിക്കുക. റാണിയുടെ സ്ഥാനാർത്ഥിത്വം രാജ്യത്തിന്റെ രാഷ്ട്രീയത്തിലുണ്ടായ വികസനത്തിൻ്റെ ഫലമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
849 ട്രാൻസ്ജെൻഡർ വോട്ടർമാരാണ് നിലവിൽ രാജ്യത്തുള്ളത്.
അതേസമയം ബംഗ്ലാദേശിലെ 12ാമത് പൊതുതെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ, മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനൽ പാർട്ടി 48 മണിക്കൂർ നീണ്ട രാജ്യവ്യാപക പണിമുടക്ക് തുടങ്ങിയിരുന്നു. ശനിയാഴ്ച രാവിലെ ആറിന് ആരംഭിച്ച പണിമുടക്ക് തിങ്കളാഴ്ച രാവിലെ ആറുവരെയാണ്. ഭരണകൂടവേട്ടയിൽ പ്രതിഷേധിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമല്ലെന്ന് ആരോപിച്ചും വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയാണ് പ്രതിപക്ഷം.
രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രംഗത്തെത്തിയിരുന്നുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ശൈഖ് ഹസീന നയിക്കുന്ന ബംഗ്ലാദേശ് അവാമി ലീഗ് അഞ്ചാം തവണയും വിജയിക്കുമെന്നത് ഏറക്കുറെ ഉറപ്പാണ്. 11.9 കോടിയാണ് വോട്ടർമാർ. 42,000 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 436 സ്വതന്ത്രരെ കൂടാതെ 27 രാഷ്ട്രീയ പാർട്ടികളിൽനിന്നായി 1500ലധികം സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വോട്ടെടുപ്പ് ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. ജനുവരി എട്ടിനാണ് വോട്ടെണ്ണൽ.. ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെയാണ് അവരുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.