പാകിസ്താനില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ സഖ്യത്തിന്റെ വന്‍ പ്രതിഷേധം
text_fieldsഇസ്ലാമാബാദ്: ഇംറാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ പാകിസ്താനില്‍ ആയിരക്കണക്കിന് പേര്‍ രംഗത്തിറങ്ങിയ പ്രതിഷേധം. 11 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം.) നേതൃത്വം നല്‍കിയ പ്രതിഷേധം പാക് നഗരമായ ഗുജ്‌റന്‍വാലയിലാണ് അരങ്ങേറിയത്.
പാകിസ്താന്‍ മുസ്ലിം ലീഗിന്റെ നവാസ് വിഭാഗം (പി.എം.എല്‍-എന്‍.), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി), ജംഇയ്യത്തുല്‍ ഉലമ ഇസ്ലാമിന്റെ ഫസല്‍ വിഭാഗം (ജെ.യു.ഐ.-എഫ്) എന്നിവയുള്‍പ്പെടെ പാര്‍ട്ടികളുടെ സഖ്യമാണ് പി.ഡി.എം. കഴിഞ്ഞ മാസം സഖ്യം രൂപംകൊണ്ട ശേഷം നടന്ന ആദ്യ പ്രധാന പൊതുപരിപാടിയായിരുന്നു ഇത്.
പി.എം.എല്‍-എന്‍ നേതാവ് നവാസ് ശരീഫ്, പി.പി.പി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, ജെ.യു.ഐ-എഫ്. നേതാവ് ഫസലുര്‍റഹ്മാന്‍ എന്നിവരടക്കം സംസാരിച്ചു. ലണ്ടനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നവാസ് ശരീഫ് സംസാരിച്ചത്.
സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.