കൊളംബിയ സർവകലാശാലയിൽ ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭം രൂക്ഷം
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ ഇസ്രായേൽ വിരുദ്ധ-ഫലസ്തീൻ അനുകൂല പ്രക്ഷോഭം രൂക്ഷം. കാമ്പസിൽ പ്രതിഷേധിച്ച നൂറിലേറെ പേരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത് പ്രശ്നം വഷളാക്കിയിട്ടുണ്ട്. അഞ്ചുദിവസമായി പ്രക്ഷോഭം തുടരുകയാണ്.
നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചതായും ഒരറിയിപ്പുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനായിരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. നേരത്തെ ജൂത വിദ്യാർഥികളോട് കാമ്പസിലേക്ക് പോകരുതെന്ന് പുരോഹിതൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ കൊളംബിയ സർവകലാശാലയിലെ സെമിറ്റിക് വിരുദ്ധ പ്രക്ഷോഭം അപലപനീയമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ‘‘അടുത്ത കാലത്തായി ജൂതന്മാർക്കെതിരായി അക്രമത്തിന് ആഹ്വാനം ഉയരുന്നുണ്ട്.
കലാലയങ്ങളിലും സമൂഹത്തിലും ഓൺലൈനിലും ഇത് കാണാം. നമ്മുടെ കാമ്പസുകളിലും രാജ്യത്തൊരിടത്തും ഇത്തരം പ്രവർത്തനങ്ങൾക്ക് സ്ഥാനമില്ല’’ -ബൈഡൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.