ഇസ്രായേലിൽ മിസൈൽ ആക്രമണം: രണ്ട് വീടുകളും ബസും കത്തി നശിച്ചു
text_fieldsതെൽഅവീവ്: ലെബനാനിൽനിന്ന് തൊടുത്തവിട്ട മിസൈലുകൾ വടക്കൻ ഇസ്രായേലിൽ പതിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടാങ്ക് വേധ മിസൈലുകൾ പതിച്ച് മെതുലയിൽ രണ്ടു വീടുകൾക്കും ബസിനും തീപിടിച്ചു. ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന് ടൈംസ് ഓഫ് ഇസ്രാേയൽ പറയുന്നു.
ഇസ്രായേൽ സൈനികർക്കും കർഷകർക്കും നേരെയാണ് ലെബനനിൽ നിന്ന് ആറ് ടാങ്ക് വേധ മിസൈലുകൾ തൊടുത്തുവിട്ടത്.
הפגיעה במטולה הבוקר. שני בתים נפגעו. pic.twitter.com/eVtZVrLk4w
— ישראל היום (@IsraelHayomHeb) June 14, 2024
അതിനിടെ വടക്കൻ ഇസ്രായേലിൽ ഇന്നലെ ഇസ്രായേൽ വ്യോമസേനയുടെ (ഐ.എ.എഫ്) ഡ്രോൺ തകർന്നുവീണു. സാങ്കേതിക തകരാറാണ് കാരണമെന്നും അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ഐ.എ.എഫ് അറിയിച്ചു.
വടക്കൻ ഇസ്രായേലിലെ ജെസ്രീൽ വാലി മേഖലയിലാണ് ആളില്ലാ വിമാനം പറക്കുന്നതിനിടെ തകർന്നുവീണത്. ഇതിന്റെ അവശിഷ്ടങ്ങൾ സൈന്യം ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.