തീവ്രവാദ വിരുദ്ധനയം: പള്ളികൾക്കെതിരെ നടപടിയുമായി ഫ്രാൻസ്
text_fieldsപാരിസ്: തീവ്രവാദത്തിനെതിരായ നീക്കത്തിെൻറ പേരിൽ ഫ്രാൻസിൽ മുസ്ലിം പള്ളികൾക്കെതിരെയും നടപടി. ചില പള്ളികൾ വിഘടനവാദത്തിെൻറ ഇടങ്ങളാവുകയാണെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമാനിൻ പറഞ്ഞു.
ഇങ്ങനെ സംശയമുനയിൽ നിർത്തിയ 76 പള്ളികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ ഇവിടെ പരിശോധനയുണ്ടാകും. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ തെളിഞ്ഞാൽ അവ പൂട്ടേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.
തീവ്രവാദ ചിന്താഗതിക്കാരെന്ന് കരുതുന്ന 66 കുടിയേറ്റക്കാരെ നാടുകടത്തിയിട്ടുണ്ട്. ഇവർ കൃത്യമായ രേഖകളില്ലാത്തവരാണ്. യൂറോപ്പിൽ ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. ഈയടുത്തുണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ പേരിൽ സമുദായാംഗങ്ങളാകെ സംശയമുനയിലാകുമോ എന്ന ഭയം നിലനിൽക്കുന്നുണ്ടെന്ന് 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.