Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bolsonaro
cancel
Homechevron_rightNewschevron_rightWorldchevron_rightവാക്​സിൻ വിരുദ്ധ...

വാക്​സിൻ വിരുദ്ധ പരാമർശം; ബ്രസീൽ പ്രസിഡന്‍റിനെതിരെ അന്വേഷണം

text_fields
bookmark_border

ബ്രസീലിയ: കോവിഡ്​ പ്രതിരോധ വാക്​സിൻ വിരുദ്ധ പ്രസ്​താവന നടത്തിയ ബ്രസീൽ പ്രസിഡന്‍റ്​ ജെയർ ബോൽസനാരോക്കെതിരെ അന്വേഷണം. ബ്രസീലിയൻ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസാണ്​ വെള്ളിയാഴ്ച അന്വേഷണത്തിന്​ ഉത്തരവിട്ടത്​.

ഒക്​ടോബറിൽ വിവിധ സമൂഹമാധ്യമങ്ങളിലെ ​ൈലവ്​ ബ്രോഡ്​കാസ്റ്റിനിടെയായിരുന്നു പരാമർശം. കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ എയ്​ഡ്​സ്​ വരാൻ സാധ്യത കൂടുതലാണെന്നായിരുന്നു പ്രസിഡന്‍റിന്‍റെ വാക്കുകൾ.

നേരത്തേ വാക്​സിൻ സ്വീകരിക്കാൻ ബോൽസനാരോ വിസമ്മതിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വാക്​സിൻ വിരുദ്ധ പ്രസ്​താവനകളിറക്കുകയും ചെയ്​തിരുന്നു. ഇതോടെ ഫേസ്​ബുക്കും യുട്യൂബും അദ്ദേഹത്തിന്​ താൽകാലിക വിലക്ക്​ ഏർപ്പെടുത്തി.

നേരത്തേ സെനറ്റ്​ ഇൻവെസ്റ്റിഗേറ്റീവ്​ കമ്മിറ്റി ​കോവിഡ്​, പ്രതിരോധം, വാക്​സിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ ബോൽസനാരോ ഒമ്പത്​ കുറ്റകൃത്യങ്ങൾ നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ കമ്മിറ്റിയുടെ നിർദേശത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ ജസ്റ്റിസ്​ അലക്സാഡ്ര ഡി മോറസ്​ അന്വേഷണത്തിന്​ ഉത്തരവിട്ടത്​.

ഒക്​ടോബറിൽ കമ്മിറ്റി 1300 പേജ്​ വരുന്ന റിപ്പോർട്ട്​ ബ്രസീൽ പ്രോസിക്യൂട്ടർ ജനറലിന്​ കൈമാറിയിരുന്നു. എന്നാൽ, ബോൽസനാരോക്കെതിരെ കാര്യമായ നടപടികൾ സ്വീകരിക്കില്ലെന്നാണ്​ ഉയരുന്ന വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brazilian PresidentJair BolsonaroCovid Vaccine
News Summary - Anti vaccination speech Probe Ordered Into Brazilian President Bolsonaro
Next Story