ഈ കുരുതി സങ്കൽപങ്ങൾക്കതീതം- ഗുട്ടെറസ്
text_fieldsലണ്ടൻ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കുരുതിയുടെ വേഗവും വ്യാപ്തിയും സങ്കൽപങ്ങൾക്കതീതമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ. താൻ പദവിയിലിരിക്കെ ഇതുപോലൊന്ന് സംഭവിച്ചിട്ടില്ലെന്നും ഗസ്സ ജനസംഖ്യയിലെ നാലിൽ മൂന്നായ 17 ലക്ഷം പേർ പലവട്ടം അഭയാർഥികളാകേണ്ടിവന്നുവെന്നും അന്റോണിയോ ഗുട്ടെറസ് ജോർഡൻ ഉച്ചകോടിയിൽ പറഞ്ഞു.
‘‘എവിടെയും സുരക്ഷിതമല്ല. സാഹചര്യം അതിദയനീയമാണ്. പൊതു ആരോഗ്യസ്ഥിതി പ്രതിസന്ധിയുടെ എല്ലാ മാനദണ്ഡങ്ങൾക്കുമപ്പുറത്താണ്. ഗസ്സയിലെ ആശുപത്രികൾ തകർന്നുകിടക്കുന്നു. മെഡിക്കൽ അവശ്യവിതരണവും ഇന്ധനവും അത്യപൂർവമോ തീരെ ലഭ്യമല്ലാത്തതോ ആണ്. 10 ലക്ഷത്തിലേറെ ഫലസ്തീനികൾക്ക് കുടിവെള്ളമില്ല. അഞ്ചു ലക്ഷത്തിലേറെ പേർ കടുത്ത പോഷണക്കുറവുമൂലം ചികിത്സ വേണ്ടവരാണ്’’- ഗുട്ടെറസ് പറഞ്ഞു. ജോർഡൻ വിളിച്ചുചേർത്ത അടിയന്തര ഉച്ചകോടിയിൽ അറബ് രാജ്യങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.