ആപ്പ് നിരോധനം: ദേശീയ സുരക്ഷിതത്വം ഒഴികഴിവായി പറയുന്നത് അപലപനീയം –ചൈന
text_fieldsബെയ്ജിങ്: ദേശീയ സുരക്ഷിതത്വം ഉയർത്തി ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയെ ശക്തിയുക്തം എതിർക്കുന്നതായി ചൈന. വിപണിയിൽ സുഗമവും വിവേചന രഹിതവും നിഷ്പക്ഷവുമായ അന്തരീക്ഷം ഇന്ത്യ നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് വക്താവ് ജി റോങ് പറഞ്ഞു. ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിന് വീണ്ടും ദേശീയ സുരക്ഷ ഒഴികഴിവായി പറയുന്നത് ചൈന ശക്തമായി എതിർക്കുന്നു. വിവേചനപരമായ സമീപനം ഇന്ത്യ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും വക്താവ് ചൂണ്ടിക്കാട്ടി.
ദേശീയ സുരക്ഷക്ക് ഭീഷണിയായ 43 ആപ്പുകൾ ഇന്ത്യ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഇവയിലേറെയും ചൈനീസ് ആപ്പുകളാണ്. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കുന്നതിനാണ് ആപ്പുകൾ നിരോധിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയും ചൈനയും പരസ്പരം വികസനത്തിനുള്ള അവസരങ്ങളാണെന്നും ഭീഷണികളല്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.