കാർ, സ്മാർട്ട് വാച്ച് ഡിസ്പ്ലേ പ്രൊജക്ടുകൾ നിർത്തി; 600 തൊഴിലാളികളെ പിരിച്ചുവിട്ട് ആപ്പിൾ
text_fieldsകാലിഫോർണിയ: കാർ, സ്മാർട്ട് വാച്ച് ഡിസ്പ്ലേ പ്രൊജക്ടുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കാലിഫോർണിയയിൽ 600-ലധികം ജീവനക്കാരെ ആപ്പിൾ പിരിച്ചുവിട്ടു. കാലിഫോർണിയ എംപ്ലോയ്‌മെന്‍റ് ഡെവലപ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റിലെ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള ആപ്പിളിന്റെ കാർ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസിൽ നിന്ന് 371 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇത് ഒന്നിലധികം സാറ്റലൈറ്റ് ഓഫീസുകളിലെ ഡസൻ കണക്കിന് ജീവനക്കാരെയാണ് ബാധിച്ചത്. ആപ്പിൾ കാർ പദ്ധതിയിലെ ജീവനക്കാരെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അല്ലെങ്കിൽ പേഴ്സണൽ റോബോട്ടിക്സിലെ ജോലികൾ പോലെയുള്ള മറ്റ് ടീമുകളിലേക്കും മറ്റിയിട്ടുണ്ട്.
വർക്കർ അഡ്ജസ്റ്റ്‌മെന്‍റ് ആൻഡ് റീട്രെയിനിങ് നോട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായി കാലിഫോർണിയ ആസ്ഥാനമായുള്ള കുപെർട്ടിനോ കമ്പനി എട്ട് വ്യത്യസ്ത റിപ്പോർട്ടുകൾ സംസ്ഥാനത്തിന് സമർപ്പിച്ചിരുന്നു. പിരിച്ചുവിടൽ ബാധിച്ച ജീവനക്കാർ ഉൾപ്പെടുന്ന ഓരോ കാലിഫോർണിയക്കാരെക്കുറിച്ചും കമ്പനികൾ സ്റ്റേറ്റ് ഏജൻസിക്ക് റിപ്പോർട്ട് ഫയൽ ചെയ്യണം.
അതേസമയം, തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചത് ബാധിച്ച ജീവനക്കാരുടെ എണ്ണത്തെക്കുറിച്ച് പ്രതികരിക്കാൻ ആപ്പിൾ വക്താവ് വിസമ്മതിച്ചു.
ഫെബ്രുവരി അവസാനത്തോടെ ആപ്പിൾ രണ്ട് സംരംഭങ്ങളും അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ പൊജക്ടിന്‍റെ അരിസോണ ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ആപ്പിളിന് നിരവധി എൻജിനീയർമാർ ഉണ്ടായിരുന്നതിനാൽ പിരിച്ചുവിട്ടവരുടെ യഥാർത്ഥ എണ്ണം ഇനിയും പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.