അത്യുഷ്ണം: റെക്കോഡുകൾ ഭേദിച്ച് ഏപ്രിൽ
text_fieldsലണ്ടൻ: അത്യുഷ്ണത്തിൽ ലോകത്ത് എല്ലാ റെക്കോഡുകളും ഭേദിച്ച മാസമാണ് പിന്നിട്ടതെന്ന് പുതിയ കണക്കുകൾ. ഉഷ്ണം മാത്രമല്ല, കനത്ത മഴയും പ്രളയവും ലോകത്തിന്റെ പല ഭാഗങ്ങളിൽ സാധാരണ ജീവിതത്തെ ബാധിച്ചതായി കോപർനികസ് കാലാവസ്ഥ വ്യതിയാന സർവിസ് എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
ശരാശരി താപനിലയായ 15.03 എന്നത് വ്യവസായ പൂർവകാലഘട്ടത്തെ കുറിക്കുന്ന 1850-1900ലേതിനേക്കാൾ 1.58 ഡിഗ്രി കൂടുതലായിരുന്നു. 1991-2020നെ അപേക്ഷിച്ച് 0.67 ഡിഗ്രിയും. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ 2016ലേതിനേക്കാൾ 0.14 ശതമാനവും കൂടുതലായി.
എൽനിനോ പ്രതിഭാസം വർഷാദ്യത്തിൽ മൂർധന്യത്തിലെത്തിയതിനാൽ കിഴക്കൻ ട്രോപിക്കൽ പസഫിക്ക് കടൽ നിരപ്പിലെ താപനില താഴോട്ടുപോകുകയാണെന്നും സമുദ്രത്തിൽ കേന്ദ്രീകരിച്ച അധിക ഊർജമടക്കം ഘടകങ്ങൾ കാലാവസ്ഥയെ ബാധിച്ചതായും സംഘടന ഡയറക്ടർ കാർലോ ബുവോൻടെംപോ പറഞ്ഞു. മേയ് 2023- ഏപ്രിൽ 2024ലെ 12 മാസ കണക്കുകളിലും ലോക റെക്കോഡാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.