Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക്​ ആണവ ബോംബി​െൻറ...

പാക്​ ആണവ ബോംബി​െൻറ പിതാവ്​ എ.ക്യു. ഖാൻ അന്തരിച്ചു

text_fields
bookmark_border
aq khan
cancel

ഇസ്​ലാമാബാദ്​: പാക്​ ആണവ ബോംബി​െൻറ പിതാവ്​ എന്നറിയപ്പെടുന്ന ശാസ്​ത്രജ്ഞൻ അബ്​ദുൽ ഖദീർ ഖാൻ(എ.ക്യു. ഖാൻ) അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന്​ ശനിയാഴ്​ച രാത്രി​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ​ഞായറാഴ്​ച രാവിലെയായിരുന്നു അന്ത്യം.

1936ൽ ഭോപാലിൽ ജനിച്ച ഖാൻ വിഭജനാനന്തരം​ 1952ൽ പാകിസ്​താനിലെത്തി​. ജർമനി, നെതർലൻഡ്​സ്​, ബെൽജിയം എന്നിവിടങ്ങളിൽ മെറ്റീരിയൽസ്​ ടെക്​നോളജി, മെറ്റലർജി എന്നീ വിഷയങ്ങളിൽ ഉപരിപഠനം നടത്തി. 1972ൽ മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്​.ഡി നേടി.

ഖാ​െൻറ നിര്യാണത്തിൽ ​പാക്​ പ്രസിഡൻറ്​ ആരിഫ്​ ആൽവിയും പ്രധാനമന്ത്രി ഇംറാൻ ഖാനും പ്രതിരോധമന്ത്രി പർവേശ്​ ഖട്ടക്കും അനുശോചിച്ചു. ഇറാൻ, ലിബിയ, ഉത്തര​കൊറിയ രാജ്യങ്ങൾക്ക്​ആണവരഹസ്യങ്ങൾ ചോർത്തി വിൽപന നടത്തിയെന്ന ആരോപണത്തിൽ​ 2004ൽ ഖാനെ വീട്ടുതടങ്കലിലാക്കിയിരുന്നു. പിന്നീട്​ ദേശീയ ടെലിവിഷനിൽ കുറ്റം ഏറ്റുപറഞ്ഞ​േതാടെ അന്നത്തെ പ്രസിഡൻറ്​ പർവേശ്​ മുശർറഫ്​ മാപ്പുനൽകി.

കോടതിവിധിയും അനുകൂലമായതോടെ 2009ൽ വീട്ടുതടങ്കലിൽനിന്ന്​ മോചിതനായി. മറ്റു​ രാജ്യങ്ങൾക്ക്​ ആണവായുധ സാ​ങ്കേതികവിദ്യ കൈമാറിയതിൽ ഖാ​െൻറ പങ്ക്​ തെളിയിക്കുന്ന രേഖകൾ യു.എസ്​ പാകിസ്​താന്​ കൈമാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nuclear programmeAQ Khan
News Summary - Architect of Pakistan's nuclear programme AQ Khan dies
Next Story