ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അർജന്റീന
text_fieldsബ്വേനസ് എയ്റിസ്: ഫലസ്തീൻ ആസ്ഥാനമായ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അർജന്റീന. സംഘടനയുടെ രാജ്യത്തെ സ്വത്തുക്കൾ മരവിപ്പിക്കാനും സർക്കാർ ഉത്തരവിട്ടു. യു.എസുമായും ഇസ്രായേലുമായും സഖ്യത്തിന് ശ്രമിക്കുന്ന വലതുപക്ഷ പ്രസിഡന്റ് ജാവിയർ മിലീയാണ് പുതിയ ഉത്തരവിട്ടത്.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയത് ഇസ്രായേലിന്റെ 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമായിരുന്നെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. രണ്ട് ജൂത കേന്ദ്രങ്ങൾ ആക്രമിച്ചതിന്റെ കാരണക്കാരെന്ന് അർജന്റീന സംശയിക്കുന്ന ഇറാനുമായി ഹമാസിന് വളരെ അടുത്ത ബന്ധമാണുള്ളതെന്നും പ്രസ്താവനയിൽ പറഞ്ഞു. അർജൻറീന വീണ്ടും പാശ്ചാത്യ രാജ്യങ്ങളുമായി ഒരുമിക്കുകയാണെന്നും ജാവിയർ മിലീ കൂട്ടിച്ചേർത്തു. ഡിസംബറിൽ അധികാരമേറ്റതുമുതൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനുള്ള പിന്തുണ അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.