നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ അർജന്റീന - ഇന്ത്യ ധാരണ
text_fieldsബ്വേനസ് എയ്റിസ്: ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വൈവിധ്യവത്കരിക്കാനും ഇന്ത്യ-അർജന്റീന ധാരണ. ഭീകരവാദ പ്രവർത്തനങ്ങളും കാലാവസ്ഥ വ്യതിയാനവും അടക്കമുള്ള ആഗോള ഭീഷണികളെ നേരിടാനുള്ള സഹകരണം വിപുലീകരിക്കാനും തീരുമാനമായി.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, അർജന്റീനിയൻ വിദേശകാര്യ, അന്താരാഷ്ട്ര വാണിജ്യ മന്ത്രി വൊർഷിപ് സാന്റിയാഗോ കഫീറോ എന്നിവർ സംയുക്തമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധം, ആണവോർജം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സഹകരണം വിലയിരുത്തി. അടുത്ത സംയുക്തയോഗം 2023ൽ ഇരുകൂട്ടർക്കും സൗകര്യപ്രദമായ തീയതികളിൽ ഇന്ത്യയിൽ നടത്തുമെന്നും സംയുക്ത പ്രസ്താവന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.