അമേരിക്കക്ക് പിന്നാലെ അര്‍ജന്റീനയും; ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിന്‍വലിക്കുന്നു
text_fieldsബ്യൂണസ് അയേഴ്‌സ്: അമേരിക്കക്കു പിന്നാലെ അര്‍ജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിന്‍വലിക്കുന്നു. ജനുവരി 21 ന് അധികാരത്തില്‍ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കാനുള്ള പ്രക്രിയ ട്രംപ് ആരംഭിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് സമാനമാണ് പ്രസിഡന്റ് ജാവിയര്‍ മിലെയുടെ നടപടി. തീരുമാനം എപ്പോള്‍ നടപ്പിലാക്കുമെന്ന് വ്യക്തമല്ല.
കോവിഡ് കാലത്തെ ആരോഗ്യമേഖലയിലെ ഇടപെടലുകളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന വിട്ടുപോകാനുള്ള തീരുമാനമെന്ന് പ്രസിഡന്റിന്റെ വക്താവ് മാനുവല്‍ അഡോര്‍ണി അറിയിച്ചു. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കാന്‍ ലോകാരോഗ്യ സംഘടനക്ക് അധികാരമില്ലെന്നും മാനുവല്‍ അഡോര്‍ണി പറഞ്ഞു. ചില രാജ്യങ്ങളുടെ രാഷ്ട്രീയ സ്വാധീനം കാരണം ലോകാരോഗ്യ സംഘടനക്ക് സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു അംഗ രാജ്യം കൂടി വിട്ടുപോകുന്നത് ലോകാരോഗ്യ സംഘടനയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. 2024-25ലെ ലോകാരോഗ്യ സംഘടനയുടെ 690 കോടി ഡോളറിന്റെ ബജറ്റിനായി അര്‍ജന്റീനയില്‍ നിന്ന് പ്രതീക്ഷിച്ചത് ഏകദേശം 80 ലക്ഷം ഡോളര്‍ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അര്‍ജന്റീനയുടെ പ്രഖ്യാപനം പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.