അരിസോണയിലും വിസ്കോൻസിനിലും ബൈഡൻ തന്നെ
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അരിസോണ, വിസ്കോൺസൻ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചതായി ഔദ്യോഗിക പ്രഖ്യാപനം.
ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നതായി റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡൻറുമായ ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് വിസ്കോൺസനിലെ രണ്ട് കൗണ്ടികളിൽ വീണ്ടും വോട്ടെണ്ണിയിരുന്നു.
കഴിഞ്ഞ തവണ ട്രംപിന് വൻഭൂരിപക്ഷമാണ് അരിസോണ, വിസ്കോൺസൻ സംസ്ഥാനങ്ങളിൽ ലഭിച്ചത്. വിസ്കോൺസനിൽ ഇക്കുറി ട്രംപിനെക്കാൾ 20,700 വോട്ടിെൻറ ഭൂരിപക്ഷമാണ് ബൈഡന് രേഖപ്പെടുത്തിയത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ട്രംപിന് 232 ഇലക്ടറൽ കോളജ് വോട്ടുകൾ കിട്ടിയപ്പേൾ ബൈഡന് 306 വോട്ടുകളാണ് ലഭിച്ചത്. വീണ്ടും വോട്ടെണ്ണി ഫലം തെളിഞ്ഞതോടെ ഔദ്യോഗികമായി ബൈഡൻ ജയിച്ചതായി പ്രഖ്യാപിക്കുകയാണെന്ന് വിസ്കോൺസൻ, അരിസോണ ഗവർണർമാർ അറിയിച്ചു. കഴിഞ്ഞ നവംബർ മൂന്നിനായിരുന്നു പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.