Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെൻസൽവേനിയയിൽ...

പെൻസൽവേനിയയിൽ വോ​ട്ടെണ്ണൽ കേന്ദ്രത്തിന്​ സമീപം തോക്കുമായി രണ്ട്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
പെൻസൽവേനിയയിൽ വോ​ട്ടെണ്ണൽ കേന്ദ്രത്തിന്​ സമീപം തോക്കുമായി രണ്ട്​ പേർ അറസ്​റ്റിൽ
cancel

വാഷിങ്​ടൺ: യു.എസിൽ പെൻസൽവേനിയയിലെ വോ​ട്ടെണ്ണൽ കേന്ദ്രത്തിന്​ സമീപം തോക്കുമായി രണ്ട്​ പേർ അറസ്​റ്റിൽ. ജോഷ്വോ മാസിയസ്(42)​, അ​േൻറാണിയ ലാമോട്ട(61) എന്നിവരാണ്​ അറസ്​റ്റിലായതെന്ന്​ പൊലീസ്​ അറിയിച്ചു. വിർജീനിയയിൽ നിന്നാണ്​ ഇരുവരും തോക്കുമായി പെൻസൽവേനിയയിൽ എത്തിയത്​. വിർജീനിയയിൽ നിന്ന്​ തോക്കുമായി പെൻസൽവേനിയയിൽ പ്രവേശിക്കുന്നതിന്​ വിലക്കുണ്ട്​.

പെൻസൽവേനിയയിലേക്ക്​ രണ്ട്​ പേർ തോക്കുമായി കടന്നിട്ടുണ്ടെന്ന വിവരം എഫ്​.ബി.ഐയാണ്​ കൈമാറിയത്​. തുടർന്ന്​ പൊലീസ്​ ഇവരുടെ വാഹനം തടയുകയും അറസ്​റ്റ്​ ചെയ്യുകയുമായിരുന്നുവെന്ന്​ പൊലീസ്​ കമ്മീഷണർ ഡാനില്ല ഔട്ട്​ലാ പറഞ്ഞു.

ലാമോട്ടയിൽ നിന്ന്​ 9എം.എം ബെററ്റാ ഹോൾസ്​റ്ററും ജോഷ്വോയിൽ നിന്ന്​ .40-കാലിബെർ ബെററ്റ തോക്കുമാണ്​ പിടിച്ചെടുത്തതത്​. സീരിയൽ നമ്പറില്ലാത്ത തോക്കുകളാണ്​ ഇരുവരിൽ നിന്നും പിടിച്ചെടുത്തതെന്നും പൊലീസ്​ അറിയിച്ചു. നേരത്തെ ​യു.എസ്​ തെരഞ്ഞെടുപ്പിൻെറ വോ​ട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരുപറ്റം ആളുകൾ ഫേസ്​ബുക്കിൽ കലാപാഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ തോക്കുമായി രണ്ട്​ പേർ അറസ്​റ്റിലാവുന്നത്​. യു.എസ്​ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാവുന്ന സംസ്ഥാനമാണ്​ പെൻസൽവേനിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe bidenus election 2020
News Summary - Armed men arrested near Philadelphia vote-counting site, police say
Next Story