അസർബൈജാൻ- അർമീനിയ സംഘർഷം; പോരാട്ടം വൻ നഗരങ്ങളിലേക്കും
text_fieldsബകു/യെരവാൻ: ഒരാഴ്ചയിലധികമായി തുടരുന്ന അർമീനിയ-അസർബൈജാൻ സംഘർഷം വൻ നഗരങ്ങളിലേക്കും പടരുന്നു. അസർബൈജാനിനുള്ളിൽ അർമീനിയൻ വംശജർക്ക് ഭൂരിപക്ഷമുള്ള നഗോർണോ- കരോബാഗ് പ്രദേശം േകന്ദ്രീകരിച്ച് നടന്ന സംഘർഷമാണ് കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചത്. അസർബൈജാനിലെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ചയിലെ സൈനിക വിമാനത്താവളത്തിൽ അർമീനിയ ആക്രമണം നടത്തി.
നഗോർണോ-കരോബാഗ് തലസ്ഥാനമായ സ്റ്റെപാനകേർട്ടിൽ അസർബൈജാൻ നടത്തിയ ഷെല്ലാക്രമണത്തിന് തിരിച്ചടിയായാണ് ഗഞ്ചയിലെ ആക്രമണമെന്ന് അർമീനിയൻ വംശജർ വ്യക്തമാക്കി.
ഗഞ്ചയിലെ നാശനഷ്ടങ്ങളെക്കുറിച്ച് അസർബൈജാൻ അധികൃതർ പ്രതികരിച്ചിട്ടില്ല. അതേസമയം, നിരവധി കെട്ടിടങ്ങൾ തകർന്നതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുന്നത് യുദ്ധ ഭീതി വർധിപ്പിച്ചിട്ടുണ്ട്. നഗോർണോ-കരോബാഗിലെ ഏഴു ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതായി അസർബൈജാൻ സൈന്യം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.