Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅർമീനിയ - അസർബൈജാൻ...

അർമീനിയ - അസർബൈജാൻ വെടിനിർത്തൽ പ്രാബല്യത്തിൽ

text_fields
bookmark_border
അർമീനിയ - അസർബൈജാൻ വെടിനിർത്തൽ പ്രാബല്യത്തിൽ
cancel

മോസ്​കോ: നഗാർണോ-കരോബാഗ്​ ​പ്രദേശത്തെ ചൊല്ലി രണ്ടാഴ്​ചയോളമായി നടന്ന അർമീനിയ- അസർബൈജാൻ പോരാട്ടത്തിന്​ താൽക്കാലിക വിരാമം. മോസ്​കോയിൽ പത്ത്​ മണിക്കൂറിലധികം നീണ്ട ചർച്ചക്ക്​ ശേഷം ശനിയാഴ്​ച ഉച്ചയോടെയാണ്​ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്​.

വെടിനിർത്തൽ പ്രഖ്യാപനത്തിന്​ തൊട്ടു മുമ്പ്​ വരെ ശക്​തമായ ​േപാരാട്ടവും നടന്നു. അർമീനീയയുടെ പിന്തുണയോടെ ഭരണം നടക്കുന്ന നഗാർണോ-കരോബാഗിലെ സിവിലിയൻ കേന്ദ്രങ്ങളിൽ അസർബൈജാൻ സൈന്യം മിസൈൽ-ഷെൽ ആ​ക്രമണങ്ങൾ നടത്തിയതായി അർമീനിയ ആരോപിച്ചു. തങ്ങളുടെ പ്രദേശങ്ങളിലേക്ക്​ അർമീനിയ ആക്രമണം നടത്തുകയായിരുന്നുവെന്ന്​ അസർബൈജാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ്​ വെടിനിർത്തലിന്​ ഇരുരാജ്യങ്ങളും തയാറായ​െതന്നാണ്​ റിപ്പോർട്ട്​. മാനുഷിക പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം റെഡ്​​ക്രോസിനെ ഏൽപിക്കും. തടവുകാരുടെ കൈമാറലും നടക്കും. നഗോർണോ- കരോബാഗ്​ സംബന്ധിച്ച വിശദ ചർച്ച നടക്കുമെന്നും വെടിനിർത്തൽ ചർച്ചകൾക്ക്​ നേതൃത്വം നൽകിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്​റോവ്​ പറഞ്ഞു. രണ്ടാഴ്​ചയോളം നീണ്ട സംഘർഷത്തിൽ ചുരുങ്ങിയത്​ 300 പേർക്കാണ്​ ജീവൻ നഷ്​ടമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AzerbaijanArmenia
Next Story