നഗോർണോ-കരാബാഖ് അതിർത്തി തർക്കം
text_fieldsമോസ്കോ: നഗോർണോ-കരാബാഖ് അതിർത്തിയെ ചൊല്ലി വീണ്ടും രക്തച്ചൊരിച്ചിൽ. അസർബൈജാൻ നിയന്ത്രണത്തിലുള്ള തർക്കപ്രദേശത്ത് ഇരു സൈനികരും തമ്മിലുണ്ടായ സംഘട്ടനമാണ് ഷെല്ലാക്രമണത്തിലും നിരവധി പേരുടെ മരണത്തിലും കലാശിച്ചത്.
49 സൈനികർ മരിച്ചതായി അർമീനിയ വ്യക്തമാക്കി. അസർബൈജാനുമായി അതിർത്തി പങ്കിടുന്ന അർമീനിയൻ പട്ടണങ്ങളായ ജെർമുക്, ഗോറിസ്, കാപൻ എന്നിവയിലടക്കം ആക്രമണം തുടരുകയാണ്. സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
കോക്കസസ് മലനിരകളുടെ ഭാഗമായ നഗോർണോ-കരാബാഖിൽ 1980കളിലാണ് ആദ്യമായി സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സോവിയറ്റ് ഭരണം നിലനിൽക്കെ നഗോർണോ-കരാബാഖിനോടു ചേർന്ന മേഖലകൾ അർമീനിയൻ സേന കീഴടക്കിയിരുന്നു.
അസർബൈജാന്റേതായി രാജ്യാന്തര അംഗീകാരമുള്ള പ്രദേശത്ത് ജനസംഖ്യയിലേറെയും അർമീനിയക്കാരാണെന്നത് മുൻനിർത്തിയായിരുന്നു നീക്കം. തർക്കം നിലനിൽക്കെ 2020ൽ ആറാഴ്ച നീണ്ട സംഘർഷത്തിനൊടുവിൽ മേഖല അസർബൈജാൻ നിയന്ത്രണത്തിലാക്കി.
അർമീനിയൻ അവകാശവാദം തുടരുന്നതിനാൽ പ്രശ്നപരിഹാരത്തിന് പലവട്ടം ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ ചർച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനൊടുവിലാണ് വീണ്ടും ആക്രമണം. അർമീനിയ റഷ്യയുമായി ചേർന്നുനിൽക്കുമ്പോൾ അസർബൈജാൻ നാറ്റോ അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.