അർമീനിയയിൽ അട്ടിമറിശ്രമം; മുന്നറിയിപ്പുമായി പ്രധാനമന്ത്രി
text_fieldsയെരവാൻ: അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കാനൊരുങ്ങിയ സൈന്യത്തിന് മുന്നറിയിപ്പുമായി അർമീനിയൻ പ്രധാനമന്ത്രി നികോൾ പഷ്നിയൻ. അട്ടിമറിക്ക് ശ്രമിച്ച സൈനികതലവൻ ഒനിക് ഗാസ്പരിയാനെ പുറത്താക്കിയതായി പ്രധാനമന്ത്രി അറിയിച്ചു.
സൈന്യം ഇനിമുതൽ തെൻറ ഉത്തരവനുസരിച്ച് പ്രവർത്തിച്ചാൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു. പഷ്നിയെൻറ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തിറങ്ങിയിരുന്നു. നഗോർണോ-കരാബക് സംഘർഷം പരിഹരിക്കുന്നതിനായി കരാറിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് സൈനിക മേധാവികൾ നികോൾ പഷ്നിയെൻറ രാജിയാവശ്യപ്പെട്ട് രംഗത്തുവന്നത്. കരാർ വ്യവസ്ഥകൾ അർമീനിയക്ക് ഗുണകരമാണെന്നായിരുന്നു ആരോപണം.
തുടർന്ന് ജനകീയപ്രതിഷേധവും രാജ്യത്ത് അരങ്ങേറി. അർമീനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി സ്വന്തം സൈന്യത്തിെൻറ നിർബന്ധപ്രകാരം ഇഷ്ടമില്ലാത്ത കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിതനായെന്ന് നേരത്തേ പഷ്നിയൻ കുറ്റസമ്മതം നടത്തിയിരുന്നു.
അസർബൈജാെൻറ കീഴിൽനിന്ന് അർമീനിയ കൈവശപ്പെടുത്തിയ നേഗാർണോ-കരാബക്കിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി സംഘർഷത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.