ഇറാനെതിരായ ആയുധ ഉപരോധം അവസാനിച്ചു
text_fieldsതെഹ്റാൻ: ഇറാനെതിരെ െഎക്യരാഷ്്ട്രസഭ പതിറ്റാണ്ട് മുമ്പ് ഏർപ്പെടുത്തിയ ആയുധ ഉപരോധം അവസാനിച്ചു. ഇതോടെ വിദേശ രാജ്യങ്ങളിൽനിന്ന് ടാങ്കുകളും യുദ്ധവിമാനങ്ങളും അടക്കം വാങ്ങാൻ ഇറാന് സാധിക്കും.
അമേരിക്കയുടെ ശക്തമായ എതിർപ്പ് തുടരുന്നതിനിടെയാണ് ഞായറാഴ്ച ഉപരോധ കാലാവധി അവസാനിപ്പിച്ചത്. ഉപരോധം നീട്ടാൻ യു.എൻ രക്ഷാസമിതിയിൽ അമേരിക്ക നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. വൻശക്തി രാജ്യങ്ങളുമായി ഇറാൻ 2015ൽ ആണവക്കരാറിൽ ഒപ്പുവെച്ചതിെൻറ അടിസ്ഥാനത്തിലാണ് ആയുധ ഉപരോധം നീട്ടുന്നത് ഒഴിവായത്.
2010ൽ ഇറാെൻറ ആണവായുധ വികസന ശ്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആയുധ ഉപരോധം ഏർപ്പെടുത്തിയത്. ഇറാൻ സൈനിക-അർധസൈനിക വിഭാഗങ്ങളിലെ അംഗങ്ങൾക്കെതിരെ യു.എൻ. ഏർപ്പെടുത്തിയ യാത്രവിലക്കും ഞായറാഴ്ച നീങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.