വൈറലായ ആ ചായക്കടക്കാരൻ ഇപ്പോൾ ഇവിടെയാണ്; അർഷദ്ഖാെൻറ പുതിയജീവിതം പരിചയെപ്പടാം
text_fieldsകുറേനാൾ മുമ്പ് വൈറലായ ആ സുന്ദരൻ ചായ്വാലയെ ഒാർമയില്ലേ. അർഷദ്ഖാൻ എന്നായിരുന്നു ആ ചായക്കടക്കാരെൻറ പേര്. നീലക്കണ്ണുള്ള പാകിസ്ഥാനിയായ ഇയാളുടെ ചിത്രം ഒരു ഫോേട്ടാഗ്രാഫർ തെൻറ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവയ്ക്കുകയായിരുന്നു. ഒറ്റ രാത്രികൊണ്ട്തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. 2016 ലായിരുന്നു ഇൗ സംഭവങ്ങളെല്ലാം നടന്നത്.ചിത്രങ്ങൾ വൈറലായതോടെ നിരവധി ചലച്ചിത്രങ്ങളും പരസ്യങ്ങളും മോഡലിംഗ് പ്രോജക്ടുകളും അർഷദ്ഖാനെ തേടിയെത്തുകയും ചെയ്തിരുന്നു.
നാലുവർഷത്തിനുശേഷം, അർഷാദ് ഇസ്ലാമാബാദിൽ 'കഫെ ചായ്വാല' എന്നപേരിൽ റൂഫ് ടോപ്പ് കഫെ നടത്തുകയാണ്. 'കഫേയ്‌ക്ക് അർഷദ് ഖാൻ എന്ന് പേരിടാൻ പലരും ആവശ്യപ്പെട്ടിരുന്നു. ചായ്വാല നീക്കണമെന്നായിരുന്നു അവർ പറഞ്ഞത്. എങ്കിലും അതെെൻറ ഐഡൻറിറ്റിയായതിനാൽ നിരസിക്കുകയായിരുന്നു'-അർഷദ് പ്രാദേശിക വാർത്താ ചാനലുകളോട് പറഞ്ഞു. പരമ്പരാഗതരീതിയിലാണ് അർഷദ് തെൻറ കോഫിഷോപ്പ് നിർമിച്ചിരിക്കുന്നത്. പ്രാദേശിക ഫർണിച്ചറുകൾ, ജനപ്രിയ ട്രക് ആർട്ട്, ഉറുദു കവിതകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് കഫേയുടെ ഉൾവശം. 'കഫെ രൂപകൽപ്പന ചെയ്യാൻ ഞങ്ങൾ ട്രക് ആർട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇതോെടാപ്പം പ്രാദേശികമായ രീതിയിലെ മേശകളും കസേരകളും സ്ഥാപിക്കുകയും ചെയ്തു'-അർഷദ് പറയുന്നു.
കഫേയിലെ മെനു ചായയിലും കാപ്പിയിലും മാത്രം ഒതുങ്ങുന്നതല്ല. 20 ലധികം വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും നെറ്റിസൻസ് അർഷദിെൻറ പുതിയ സംരംഭത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. 'അവൻ ഇത്ര ദൂരം എത്തിയെന്നത് അതിശയകരമാണ്. രൂപത്തിൽ മാത്രമല്ല, സംസാരിക്കുന്ന രീതിയിലും വളരെ ആകർഷകത്വമുള്ളയാളാണ് അർഷദ്. ദൈവം അവനെ അനുഗ്രഹിക്കട്ടെ'-ഒരാൾ എഴുതി. 'കൊള്ളാം, അവൻ പണവും പ്രശസ്തിയും പാഴാക്കിയില്ല, മറിച്ച് അത് തെൻറ നേട്ടത്തിനായി ഉപയോഗിച്ചു'മറ്റൊരാൾ കുറിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.