'അമേരിക്ക ഇനി കമല ഹാരിസിനെ ഏൽപിക്കണം', അഫ്ഗാൻ പിന്മാറ്റത്തിനു പിന്നാലെ ജനപ്രീതി കുത്തനെ ഇടിഞ്ഞ് ബൈഡൻ
text_fieldsവാഷിങ്ടൺ: താലിബാന് അതിവേഗം കടന്നുകയറാൻ അവസരമൊരുക്കി ആരോടും മിണ്ടാതെ സൈനിക പിന്മാറ്റം നടത്തി അഫ്ഗാനെ കൊടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ട യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജനപ്രീതി കുത്തനെ താഴോട്ട്. ഏഴു മാസത്തിനിടെ താൽപര്യം തീരെ കുറഞ്ഞ ബൈഡനു പകരം വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ െകാണ്ടുവന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് പറയുന്നവരും ഏറെ. യു.എസിൽ ഏറ്റവും പുതിയതായി നടന്ന സർവേയിൽ 43 ശതമാനം പേർ കമല ഹാരിസിന് ചുമതല നൽകണമെന്ന് വിശ്വസിക്കുന്നവരാണ്.
ബൈഡന്‍റെ ജനപ്രിയത ദിവസങ്ങൾക്കിടെ ഏഴു ശതമാനം കുറഞ്ഞ് 46 ശതമാനമായി. ജനുവരിയിൽ അധികാരമേറ്റ ശേഷം ഇത്രയും താഴോട്ടുപതിക്കുന്നത് ആദ്യമായാണ്.
അതേ സമയം, അഫ്ഗാനിസ്താനിൽ യു.എസ് സാന്നിധ്യം തുടരണോ എന്ന ചോദ്യത്തിന് ഏറെ പേരും വേണ്ടെന്ന അഭിപ്രായക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.