ആത്മഹത്യ നിരക്ക് വർധിക്കുന്നു; ആമസോൺ ഗോത്രവർഗക്കാർക്കിടയിൽ മൂന്നാഴ്ചത്തേക്ക് ആൽക്കഹോളും ഫുട്ബോളും സംഗീതവും നിരോധിച്ചു
text_fieldsഅറാറ: കൊളംബിയൻ ആമസോൺ ഗോത്രവർഗ കൗമാരക്കാർക്കിടയിൽ ആത്മഹത്യ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അറാറയിൽ ആൽക്കഹോളും ഫുട്ബോളും സംഗീതവും നിരോധിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ പിറവിയെടുത്ത ഇവയുടെ സ്വാധീനം മൂലമാണ് യുവാക്കളിൽ ആത്മഹത്യ വർധിക്കുന്നതെന്നാണ് ഗോത്രവർഗവിഭാഗങ്ങളുടെ വിശ്വാസം. മൂന്നാഴ്ചത്തേക്കാണ് നിരോധനം. ഗോത്രവർഗവിഭാഗങ്ങളിലെ കൗമാരക്കാരെ തങ്ങളുടെ പൈതൃക മൂല്യങ്ങളിൽ നിന്ന് മാറ്റിനിർത്താനായി പാശ്ചാത്യശക്തികൾ കൊണ്ടുവന്ന സംഗീതവും ആൽക്കഹോളും പോലുള്ള 'തിൻമ'കളിൽ നിന്ന് അകറ്റിനിർത്താനാണ് തീരുമാനം. 'എനിക്കെന്റെ മകനെ നഷ്ടമായി. ഒരു ഞായറാഴ്ചയാണ് അവൻ ഈ തിൻമകളുമായി കൂട്ടുകൂടിയത്. പിറ്റേ ദിവസം അവനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 18 വയസേ അവനുണ്ടായിരുന്നുള്ളൂ'-40കാരനായ ഷാമൻ ഇവാൻ അഗാരിത പറയുന്നു. സെപ്റ്റംബർ അഞ്ചുമുതലാണ് അറാറയിൽ തിൻമകൾ വർജിക്കാനുള്ള ക്വാറന്റീൻ തുടങ്ങിയത്.
കൗമാരക്കാരായ കുട്ടികൾ ഞങ്ങളെ വിട്ടുപോവുകയാണ്. സ്വയം വെടിവെച്ചും വിഷം കഴിച്ചും മരക്കൊമ്പിൽ തൂങ്ങിയും അവർ ജീവനൊടുക്കുകയാണ്.-ഗോത്രവിഭാഗക്കാരനായ 53 വയസുള്ള അധ്യാപകൻ പറഞ്ഞു.
കൊളംബിയൻ ആമസോണിൽ 58ശതമാനവും ആദിവാസികളാണ്. ഒരുലക്ഷം ആളുകളിൽ 9.87 ശതമാനം എന്ന തോതിലാണ് ഇവിടെ ആത്മഹത്യ നിരക്ക്. ദേശീയ ശരാശരിയെ അപേക്ഷിച്ച് ഇരട്ടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.