അഫ്ഗാൻ വിടാൻ തീരുമാനം എടുത്തത് രണ്ട് മിനുട്ട്കൊണ്ട് -അഷ്‌റഫ് ഗനി
text_fieldsതാലിബാൻ സേന കാബൂൾ പിടിച്ചടക്കുന്നതിനിടെ രണ്ട് മിനിട്ടിനിടയിലാണ് രാജ്യം വിടാൻ തീരുമാനം ഉണ്ടായതെന്ന് അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗനി പറഞ്ഞു. താലിബാന്‍റെ വിജയാഹ്ലാദങ്ങളിൽനിന്ന് താൻ രക്ഷപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പറന്നുയരുന്നതുവരെ രാജ്യം വിടുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2021 ആഗസ്റ്റ് 15ന് രാവിലെ, താലിബാനികൾ തലസ്ഥാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും സ്വന്തം സർക്കാർ ശിഥിലമാകുകയും ചെയ്ത ദിവസം, അഫ്ഗാനിസ്ഥാനിലെ തന്‍റെ അവസാന ദിവസമായിരിക്കുമെന്ന് തനിക്ക് യാതൊരു സൂചനയും ഇല്ലായിരുന്നുവെന്ന് ഗനി ബി.ബി.സിയുടെ റേഡിയോ 4ൽ 'ടുഡേ' എന്ന പരിപാടിയിൽ പറഞ്ഞു.
"ഞാൻ ഒരു നിലപാട് സ്വീകരിച്ചാൽ അവരെല്ലാവരും കൊല്ലപ്പെടും, എന്നെ പ്രതിരോധിക്കാൻ അവർക്ക് കഴിവില്ലായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മൊഹിബ് അക്ഷരാർത്ഥത്തിൽ ഭയവിഹ്വലനായിരുന്നു, അദ്ദേഹം എനിക്ക് രണ്ട് മിനിറ്റിൽ കൂടുതൽ സമയം തന്നില്ല" -ഗനി പറഞ്ഞു. 'എന്‍റെ ജീവിത ദൗത്യം നശിപ്പിക്കപ്പെട്ടു, എന്‍റെ മൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെട്ടു, എന്നെ ഒരു ബലിയാടാക്കി' -അഭിമുഖത്തിൽ വികാരാധീനനായി ഗനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.