ഇന്തോനേഷ്യയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു
text_fieldsജകാർത്ത: ഇന്തോനേഷ്യയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിക്കുകയും 27 പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറൻ ജാവ പ്രവിശ്യ സിക്ലലംഗ ജില്ലയിലാണ് സംഭവം. ഒരു വീട്ടിലുണ്ടാക്കിയ മദ്യം കഴിച്ചവർക്കാണ് ദുരന്തം സംഭവിച്ചത്. വ്യാജമദ്യം വിറ്റ കടയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രവിശ്യയിലെ പൊലീസ് വക്താവ് പറഞ്ഞു.
ഒരാഴ്ച മുമ്പ് ജകാർത്തയിൽ വ്യാജമദ്യം കഴിച്ച് 24 പേർ മരിച്ചിരുന്നു. സംഭവത്തിൽ മദ്യം വിറ്റയാളെ അറസ്റ്റ് ചെയ്തിരുന്നു. ഉയർന്ന നികുതി ചുമത്തിയതു കാരണം ഉയർന്ന വിലയാണ് ഇന്തോനേഷ്യയിൽ മദ്യത്തിന്. അതിനാൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർ വീടുകളിലുണ്ടാക്കുന്ന വ്യാജമദ്യം ഉപയോഗിക്കാറുണ്ട്. 2016ൽ 36 േപർ മധ്യ ജാവയിൽ വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.