പാകിസ്താനിൽ ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ച് 123പേർ മരിച്ചു
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ ബഹവൽപൂരിൽ ഇന്ധനടാങ്കറിന് തീപിടിച്ച് 150 പേർ വെന്തുമരിച്ചു. ഞായറാഴ്ച രാവിലെ ആറിനുണ്ടായ ദുരന്തത്തിൽ 140 പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും അടക്കം 40 പേരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. മറിഞ്ഞ ടാങ്കറിൽനിന്ന് പെട്രോൾ ശേഖരിക്കാൻ ജനം ഒാടിക്കൂടിയപ്പോഴാണ് ഉഗ്ര സ്ഫോടനത്തോടെ തീ സംഹാരതാണ്ഡവമാടിയത്.
തുറമുഖനഗരമായ കറാച്ചിയിൽനിന്ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാന നഗരമായ ലാഹോറിലേക്ക് 50,000 ലിറ്റർ പെട്രോളുമായി പോകുകയായിരുന്നു ടാങ്കർ. പഞ്ചാബ് പ്രവിശ്യയിൽ ബഹവൽപൂരിലെ അഹ്മദ്പൂർ ഷർക്കിയയിൽ തിരക്കേറിയ ദേശീയപാതയിലാണ് ടാങ്കർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത്. പെട്രോൾ ഒഴുകിപ്പരക്കാൻ തുടങ്ങിയതോടെ ജനം ഇത് ശേഖരിക്കാൻ ആർത്തലച്ചെത്തി. െപാലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിെച്ചങ്കിലും ജനക്കൂട്ടം അനുനിമിഷം പെരുകിവന്നു.
പെെട്ടന്ന് ടാങ്കറിന് തീപിടിച്ച് െപാട്ടിത്തെറിക്കുകയായിരുന്നു. പെട്രോൾ ശേഖരിക്കാനെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നിമിഷനേരംകൊണ്ട് കത്തിക്കരിഞ്ഞു. ഡി.എൻ.എ പരിേശാധനയിലൂടെ മാത്രമേ മരിച്ചവരെ തിരിച്ചറിയാനാകൂ എന്ന് പൊലീസ് പറഞ്ഞു. ആൾക്കൂട്ടത്തിലെ ചിലർ പുക വലിച്ചിരുന്നതായും ഇതാകാം തീ പിടിക്കാൻ കാരണമെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ, ടാങ്കറിെൻറ എൻജിനിൽ തീപ്പൊരിയുണ്ടായതാണ് അപകടകാരണമെന്നും പറയുന്നു.
പെട്രോൾ ശേഖരിക്കാനെത്തിയവരുടെ 30 ബൈക്കും നിരവധി കാറുകളും കത്തിനശിച്ചു. സമീപപ്രദേശങ്ങളിൽ ഒഴുകിപ്പടർന്ന പെട്രോൾ തീപിടിത്തത്തിെൻറ വ്യാപ്തി കൂട്ടി. പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിലും സൈനിക കോപ്ടറുകളിലുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, പ്രസിഡൻറ് മംനൂൻ ഹുസൈൻ, പി.പി.പി ചെയർമാൻ ബിലാവൽ ഭുേട്ടാ, ഇംറാൻ ഖാൻ തുടങ്ങിയവർ അനുശോചിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിന് കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ സൈന്യത്തിന് നിർദേശം നൽകി.പാകിസ്താെൻറ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ദുരന്തങ്ങളിലൊന്നാണിതെന്ന് ബഹവൽപൂർ ജില്ല കോഒാഡിനേഷൻ ഒാഫിസർ റാണാ സലീം അഫ്സൽ പറഞ്ഞു. റമദാൻ നോെമ്പടുത്ത് ജനം പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയുണ്ടായ ദുരന്തം രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.