കുർദിഷ് മേഖലയിൽ തുർക്കിയുടെ ആക്രമണം; 15 മരണം
text_fieldsറാസ് അൽ ഐൻ: സിറിയയിലെ കുർദിഷ് മേഖലയിൽ തുർക്കിയുടെ ആക്രമണം. ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും 40ഓളം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ എട്ടുപേർ വടക്കു കിഴക്കൻ സിറിയയിലെ കുർദ് നിയന്ത്രണത്തിലുള്ള മേഖലയിലെ പൗരന്മാരാണ്.
ആക്രമണത്തിൽ ക്വാമിഷ്ലി നഗരത്തിലെ രണ്ടു പൗരന്മാർ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്സ് വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. കുർദുകൾ കുടുതലുള്ള തുർക്കി-സിറിയ അതിർത്തി പ്രദേശത്താണ് യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച് തുർക്കി ആക്രമണം നടത്തിയത്. വ്യോമാക്രമണത്തെക്കാൾ കൂടുതൽ പീരങ്കി ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായത്. അതേസമയം, ആയിരക്കണക്കിന് ആളുകൾ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിെൻറ അധീനതയിലുള്ള സിറിയൻ നഗരമായ റാസ് അൽ ഐനിൽനിന്ന് പലായനം ചെയ്തതിട്ടുണ്ട്.
തുർക്കിയുടെ ദക്ഷിണാതിർത്തി പ്രദേശത്തുള്ള കുർദ് സ്വാധീന മേഖലയെ ‘ഭീകരവാദ ഇടനാഴി’ എന്നാണ് തുർക്കി പ്രസിഡൻറ് ഉർദുഗാൻ വിശേഷിപ്പിച്ചത്. ഇൗ പ്രദേശം പൂർണമായും ഇല്ലാതാക്കുകയാണ് തെൻറ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കുർദുകളെ ഒാടിച്ച് സിറിയൻ അഭയാർഥികൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാൻ അവസരമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ നിന്ന് യു.എസ് സൈന്യം പിൻമാറിയതോടെയാണ് തുർക്കി ആക്രമണം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.