കോവിഡ്: ഇറാനിൽ ഒറ്റദിവസം 200 മരണം
text_fieldsതെഹ്റാൻ: കോവിഡ് ബാധിച്ച് ഇറാനിൽ ഒറ്റ ദിവസം 200 പേർ മരിച്ചു. കോവിഡിനെ തുടർന്ന് ഇറാനിൽ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മരണനിരക്കാണിത്. ബെയ്ജിങ്ങിൽ പുതിയ ഒരു കേസും റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞമാസം മുതൽ ആദ്യമായാണ് ഈ സ്ഥിതിയുണ്ടാകുന്നത്.
ആസ്ട്രേലിയയിലെ വിക്ടോറിയ നാലാഴ്ചത്തേക്ക് ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കുന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് 191 പുതിയ രോഗികളെ കണ്ടെത്തിയതിനെ തുടർന്നാണിത്. വിക്ടോറിയയുടെ ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തി അർധരാത്രിയോടെ അടച്ചു.
കോവിഡ് വ്യാപനത്തിെൻറ ആദ്യ ആഴ്ചകളിലേതുപോലെ, യു.എസിൽ വീണ്ടും പി.പി.ഇ കിറ്റുകൾക്ക് ക്ഷാമം. രോഗികളുടെ എണ്ണം വർധിച്ചതും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കൂടിയതുമാണ് കാരണം. മതിയായ തോതിൽ പി.പി.ഇ കിറ്റ് ലഭിക്കാത്തതിൽ പ്രതിഷേധവുമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടന രംഗത്തുണ്ട്. രാജ്യത്തെ ആദ്യ കോവിഡ് വ്യാപനത്തിെൻറ ആഘാതം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് യു.എസിലെ മുതിർന്ന പകർച്ചവ്യാധി വിദഗ്ധൻ ആൻറണി ഫൗസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.