ഇന്തോനേഷ്യയില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 18 മരണം
text_fields
ജകാര്‍ത്ത: തലസ്ഥാനനഗരിയില്‍ പാസഞ്ചര്‍ ട്രെയിനും ബസും കൂട്ടിയിടിച്ച് ഡ്രൈവറുള്‍പ്പെടെ 18 പേര്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. മുന്നറിയിപ്പ് സിഗ്നലുകള്‍ അവഗണിച്ച് റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്ത ഡ്രൈവര്‍ ബസ് തീവണ്ടിയില്‍ ഇടിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബസിനെ 300 മീറ്ററോളം ദൂരം ട്രെയിന്‍ വലിച്ചുകൊണ്ടുപോയി. ബസ് യാത്രികരായ 13 പേര്‍ സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
24 പേരാണ് ബസിലുണ്ടായിരുന്നത്. ട്രെയിന്‍ യാത്രക്കാര്‍ സുരക്ഷിതരാണ്. 400 യാത്രക്കാരുമായി ജകാര്‍ത്തയിലെ ബോഗറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. അപകടസമയത്ത് സിഗ്നലുകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗതാഗതത്തിരക്കേറിയ ജകാര്‍ത്തയില്‍ വാഹനാപകടം പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.