സൂചിക്ക് മുന്‍ ഏകാധിപതിയുടെ പിന്തുണ
text_fieldsയാംഗോന്‍: ജനാധിപത്യ മേഖലയില്‍ ഓങ്സാന്‍ സൂചി നടത്തുന്ന സേവനങ്ങള്‍ക്ക് മുന്‍ സൈനിക ഏകാധിപതി പിന്തുണ പ്രഖ്യാപിച്ചു. സൂചിയെ രാജ്യത്തിന്‍െറ ഭാവിനേതാവായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
2011ല്‍ പദവിയില്‍നിന്ന് വിരമിച്ച താന്‍ ഷ്വെുമായി സൂചി വെള്ളിയാഴ്ച രഹസ്യസംഭാഷണം നടത്തിയിരുന്നു.
അതേസമയം, പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നേടിയ ദേശീയ ജനാധിപത്യ ലീഗിന്‍െറ (എന്‍.എല്‍.ഡി) നേതാവ് കൂടിയായ സൂചിയുടെ രാഷ്ട്രസാരഥ്യ ശ്രമങ്ങള്‍ക്കുള്ള പിന്തുണയാണോ താന്‍ ഷ്വെപുറത്തുവിട്ടതെന്ന കാര്യം വ്യക്തമല്ല.
സൂചിയുടെ മക്കള്‍ക്ക് വിദേശ പൗരത്വമുള്ളതിനാല്‍ അവര്‍ പ്രസിഡന്‍റാകാന്‍ അയോഗ്യയാണെന്ന് ഭരണഘടനാ വ്യവസ്ഥകള്‍ ഉദ്ധരിച്ച് സൈന്യം വ്യക്തമാക്കിയിരുന്നു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള എന്‍.എല്‍.ഡിയുടെ ശ്രമങ്ങള്‍ വിഫലമായിരിക്കേ കരുത്തനായ മുന്‍ സൈനികമേധാവിയുടെ പിന്തുണക്ക് സൂചി കരുനീക്കങ്ങള്‍ നടത്തുന്നതായും സൂചനയുണ്ട്. ഒൗദ്യോഗിക പദവികളില്‍നിന്ന് വിരമിച്ചെങ്കിലും സൈന്യത്തില്‍ താന്‍ ഷ്വെചെലുത്തുന്ന സ്വാധീനം സുവിദിതമാണ്.
സൂചിയെ 19 വര്‍ഷം വീട്ടുതടങ്കലില്‍ അടച്ചതിനും വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തിയതിനും പിന്നിലെ പ്രധാന ഉത്തരവാദിയായിരുന്നതിനാല്‍ കടുത്ത ഏകാധിപതിയായി വിശേഷിപ്പിക്കപ്പെടുന്ന സൈനിക ജനറലാണ് താന്‍ ഷ്വെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.