ഐ.എസ് എണ്ണ കടത്തുന്നത് തുര്‍ക്കിവഴിയെന്ന് ഇറാഖ് പ്രധാനമന്ത്രി
text_fields
ബഗ്ദാദ്: ഐ.എസ് തീവ്രവാദികള്‍ എണ്ണ കടത്തുന്നത് പ്രധാനമായും തുര്‍ക്കിവഴിയാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അബാദിയുടെ ആരോപണം. തുര്‍ക്കിവഴിയുള്ള ഐ.എസിന്‍െറ എണ്ണക്കടത്ത് അവസാനിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. 2014ല്‍ അബാദി പ്രധാനമന്ത്രിയായി ചുമതലയേറ്റതുമുതല്‍ ഇറാഖിന് തുര്‍ക്കിയുമായുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിരുന്നു. സിറിയന്‍ ആഭ്യന്തര കലഹത്തെച്ചൊല്ലിയാണ് ബന്ധം വീണ്ടും വഷളായത്. വടക്കന്‍ ഇറാഖില്‍ തുര്‍ക്കി സൈന്യത്തെ വിന്യസിച്ചത് അതിന്‍െറ തീവ്രതകൂട്ടി. ഐ.എസുമായി തുര്‍ക്കിക്ക് എണ്ണവ്യാപാരമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ആരോപിച്ചിരുന്നു. പുടിന്‍െറ ആരോപണം ഇറാന്‍മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.