കാന്തഹാര്‍ വിമാനത്താവളം തിരിച്ചുപിടിച്ചു; 22 സൈനികരുള്‍പ്പെടെ 70പേര്‍ കൊല്ലപ്പെട്ടു
text_fieldsകാബൂള്‍: അഫ്ഗാനിസ്താനിലെ കാന്തഹാര്‍ വിമാനത്താവളത്തിലെ താലിബാന്‍ ആക്രമണവും ഉപരോധവും അവസാനിപ്പിച്ചതായി സര്‍ക്കാര്‍. വിമാനത്താവളത്തോടു ചേര്‍ന്നുള്ള താമസ കെട്ടിടങ്ങള്‍ക്കും നാറ്റോ സൈനിക ക്യാമ്പിനും നേരെ ഒരു ദിവസം നീണ്ട ആക്രമണത്തില്‍ 22 സൈനികരുള്‍പ്പെടെ 70 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സുപ്രധാന സുരക്ഷാ സമ്മേളനത്തിന് അയല്‍രാജ്യമായ പാകിസ്താന്‍ വേദിയാകുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് മേഖലയെ നടുക്കിയ ആക്രമണം.
സൈനിക യൂനിഫോമിലത്തെിയ താലിബാന്‍ സംഘമാണ് എ.കെ 47 തോക്കുകളുമായി ആക്രമണം നടത്തിയത്. വിമാനത്താവള പരിസരങ്ങളെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ തീവ്രവാദികളെ വധിച്ച് പ്രദേശത്തിന്‍െറ നിയന്ത്രണം തിരിച്ചുപിടിച്ചതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരവധി പേരെ ബന്ദികളാക്കിയതിനാല്‍ പ്രത്യേക സേന ഏറെ സമയമെടുത്താണ് രക്ഷാ ദൗത്യം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് താലിബാന്‍ ആക്രമണം നടത്തുന്നത്. അതീവ സുരക്ഷയുള്ള മേഖലയായ വിമാനത്താവളത്തിലും യു.എസ്, നാറ്റോ സൈനികര്‍ തങ്ങുന്ന താവളത്തിലും എങ്ങനെ താലിബാന്‍ സംഘമത്തെിയെന്നതു സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുകയാണ്.
താലിബാനുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള മേഖലാ സമ്മേളനത്തിന് അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി ഇസ്ലാമാബാദിലത്തെി മണിക്കൂറുകള്‍ക്കകം ആക്രമണം നടന്നത് ചര്‍ച്ചകളെ ബാധിക്കുമെന്ന് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. സമാധാനം ആഗ്രഹിക്കുന്ന എല്ലാ കക്ഷികളുമായും സംഭാഷണം നടത്തുമെന്ന് അശ്റഫ് ഗനി പറഞ്ഞു.
താലിബാനെ സമാധാനത്തിന്‍െറ വഴിയില്‍ തിരിച്ചത്തെിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ജൂലൈയില്‍ പാക് മധ്യസ്ഥതയില്‍ ഒന്നാം ഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. താലിബാന്‍ നേതാവ് മുല്ലാ ഉമര്‍ മരിച്ചതായി വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് അന്ന് പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ളെങ്കില്‍ ചര്‍ച്ചക്കില്ളെന്ന് മുല്ലാ ഉമറിന്‍െറ പിന്‍ഗാമിയെന്ന് കരുതുന്ന മുല്ലാ അഖ്തര്‍ മന്‍സൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.