ഇനി ശുദ്ധവായു കുപ്പിയിലും!
text_fieldsഹോങ്കോങ്: ചൈനയിൽ രൂക്ഷമായ അന്തരീക്ഷമലിനീകരണ പ്രശ്നം പരിഹരിക്കാൻ കനേഡിയൻ കമ്പനി കുപ്പിയിൽ ശുദ്ധവായു നിറച്ച് വിൽക്കുന്നു. കുപ്പിക്ക് 28 ഡോളറിനാണ് വിൽപനക്കുവെച്ചത്. ഒരു കുപ്പിക്ക് കമ്പനിക്ക് വരുന്ന ചെലവ് 23.99 ഡോളറാണ്. ഓക്സിജൻ കുപ്പികൾ ഓൺലൈൻ വഴി മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നതായി ചൈനയിലെ കമ്പനി പ്രതിനിധി ഹാരിസൺ വാങ് പറഞ്ഞു. ബെയ്ജിങ്ങിൽ ഡിസംബറിൽ അന്തരീക്ഷ മലിനീകരണം അപകടകരമായ അളവിൽ വർധിച്ചതിനെത്തുടർന്ന് അപായസൂചന നൽകിയിരുന്നു. തുടർന്ന് തലസ്ഥാന നഗരിയിൽ സ്കൂളുകളും നിർമാണമേഖലയും അടച്ചിട്ടിരുന്നു. ഷാങ്ഹായിൽ ജനുവരിയിൽ അന്തരീക്ഷമലിനീകരണം ഏറ്റവും ഉയർന്നനിലയിൽ എത്തുമെന്നതിെൻറ അടിസ്ഥാനത്തിൽ വ്യവസായശാലകളിലെ പ്രവർത്തനങ്ങൾക്കും ചൊവ്വാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.